റിയാദ് ജി.എം.എഫ് ‘ബാർബിക്യൂ നൈറ്റ്’ കുടുംബ സംഗമത്തിൽ പങ്കെടുത്തവർ
റിയാദ് ജി.എം.എഫ് ‘ബാർബിക്യൂ നൈറ്റ്’ സംഘടിപ്പിച്ചു
റിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) സെൻട്രൽ കമ്മിറ്റി ‘ബാർബിക്യൂ നൈറ്റ്’ എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. റിയാദ് എക്സിറ്റ് 18ലുള്ള ഇസ്തിറാഹയിൽ നടന്ന സംഗമത്തിൽ വിവിധ കലാപരിപാടികളും ബാർബിക്യൂ അത്താഴവും ഉണ്ടായിരുന്നു. കുടുംബങ്ങൾ ആട്ടവും പാട്ടുമായി വെളുക്കുവോളം സംഗമം ആഘോഷമാക്കി മാറ്റി. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഷാജി മഠത്തിൽ അധ്യക്ഷത വഹിച്ചു.
ജി.സി.സി ചെയർമാൻ മുഖ്യപ്രഭാഷണം നടത്തി. സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ അസീസ് പവിത്ര, കോഓഡിനേറ്റർ രാജു പാലക്കാട്, കോയ, ഡാനി മാത്യു, അഷറഫ് ചേലമ്പ്ര, ഷാജഹാൻ പാണ്ട, ടോം ചാമക്കാല, ഷഫീന, സുബൈർ കുമ്മിൾ, നസീർ കുന്നിൽ, ഷിറാസ്, സുധീർ പാലക്കാട്, ഉണ്ണികൃഷ്ണൻ, സുധീർ വള്ളക്കടവ്, ഷാനവാസ്, റഷീദ് ചിലങ്ക, കമർബാനു സലാം, മുന്ന അയ്യൂബ്, സുഹറ, ഷാഹിദ, നീതു ബാബു, ഹുസൈൻ വട്ടിയൂർകാവ്, അൻസാരി വടക്കുംതല, നാസർ ലൈസ്.
മുനീർ മൈത്രി, ബാബു പൊറ്റക്കാട്, ഷംനാല ഷിറാസ്, മുഹമ്മദ് വസിം, ലാലു ലുലു, ഹരികൃഷ്ണൻ, ജയൻ കൊടുങ്ങല്ലൂർ, ഡോ. കെ.ആർ. ജയചന്ദ്രൻ, റഹ്മാൻ മുനമ്പത്ത്, ഷാനവാസ് മുനമ്പത്ത്, നസിറുദ്ദീൻ, സജീർഖാൻ ചിതറ, നൗഷാദ് ഷാനിഫ് പോത്തൻകോട്, വി.ജെ. നസ്റുദ്ദീൻ, ശിഹാബ് കുഞ്ചീസ്, ഉണ്ണി കൊല്ലം തുടങ്ങിയവർ സംസാരിച്ചു. ജലീൽ കൊച്ചി, ഷിജു, അക്ഷയ് സുധീർ, അഞ്ജലി സുധീർ, സഫാ ഷിറാസ്, ഹിബ സലാം, നൗഫൽ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. ഷെഫീന സ്വാഗതവും ടോം ചാമക്കാല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.