കോഴിക്കോട് സ്വദേശി റിയാദിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു

റിയാദ്​: കോവിഡ്​ ബാധിച്ച്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച കോഴിക്കോട് സ്വദേശിയായ യുവാവ്​ റിയാദിൽ മരിച്ചു. കൊടുവള്ളി കളരാന്തിരി സ്വദേശി കൈതാക്കുന്നുമേൽ സാബിർ (23) ആണ്​ വെള്ളിയാഴ്​ച രാത്രി റിയാദ്​ മൻസൂരിയയിലെ അൽഇൗമാൻ ആശുപത്രിയിൽ മരിച്ചത്​. റിയാദിൽ പ്രിൻറിങ്​ പ്രസുമായി ബന്ധപ്പെട്ട്​  ജോലി ചെയ്​തിരുന്ന സാബിറിന്​ രണ്ടാഴ്​ച മുമ്പാണ്​ അസുഖം പിടിപെട്ടത്​.


കോവിഡി​​െൻറ എല്ലാ ലക്ഷണങ്ങളും പ്രകടമായിരുന്നു. ശക്തമായ ശ്വാസം മുട്ടും  അനുഭവപ്പെട്ടിരുന്നു. വർഷങ്ങളായി മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം റിയാദിൽ കഴിഞ്ഞിരുന്ന സാബിർ പ്ലസ്​ടു വരെ റിയാദിലെ സ്​കൂളുകളിലാണ്​ പഠിച്ചത്​. മരണം റിയാദിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്​ത്തി.

സാമൂഹിക പ്രവർത്തകനായ പിതാവ്​ സലാം കളരാന്തിരി കെ.എം.സി.സിയുടെ റിയാദിലെ സജീവ പ്രവർത്തകനും ഭാരവാഹിയുമായിരുന്നു. ഒന്നര​ വർഷം മുമ്പ്​ അദ്ദേഹവും കുടുംബവും പ്രവാസം അവസാനിപ്പിച്ച്​ നാട്ടിലേക്ക്​ മടങ്ങിയിരുന്നു. സബീർ മാത്രം റിയാദിൽ തുടരുകയും ജോലി ചെയ്യുകയുമായിരുന്നു.

മാതാവ്​: സുബൈദ. സഹോദരങ്ങൾ: സബീഹ്​, സൽവ, സ്വൽഹ. 

Tags:    
News Summary - riyadh covid death-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.