റിയാദ് കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി, ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻററിനായി സമാഹരിച്ച ഫണ്ട് കൈമാറുന്നു
റിയാദ്: റിയാദ് കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി, ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻററിനായി സമാഹരിച്ച ഫണ്ടിെൻറ കൈമാറ്റവും പ്രതിഭകളെ ആദരിക്കലും കൊണ്ടോട്ടി അഫ്രാദ് ഇൻറർനാഷനൽ ഓഡിറ്റോറിയത്തിൽ നടന്നു.
മണ്ഡലം ചെയർമാൻ ബഷീർ സിയാംകണ്ടത്തിെൻറ അധ്യക്ഷതയിൽ ചേർന്ന പരിപാടി, ജില്ലാ കെ.എം.സി.സി പ്രസിഡൻറും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ ഷൗക്കത്ത് കടമ്പോട്ട് ഉദ്ഘാടനം ചെയ്തു.
ജാഫർ ഹുദവിയുടെ ഖിറാഅത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
ഡയാലിസിസ് സെൻറർ ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡൻറുമായ പി.എ. ജബ്ബാർ ഹാജിക്ക് കെ.എം.സി.സി ഭാരവാഹികൾ ഫണ്ട് കൈമാറി. ദേശീയതല പഞ്ചഗുസ്തിയിൽ സ്വർണം നേടിയ അമൽ ഇഖ്ബാലിന് ടി.പി. അഷ്റഫ് അലി എം.എ.ൽ.എ, കൊണ്ടോട്ടി ബ്ലോക്ക് പ്രസിഡൻറ് പി.കെ.സി. അബ്ദുറഹ്മാൻ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻറ് നസീം പുളിക്കൽ എന്നിവർ ചേർന്ന് ആദരഫലകവും ക്യാഷ് അവാർഡും നൽകി.
‘നല്ലപാഠം’ സംസ്ഥാന പുരസ്കാരം നേടിയ ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളായ കെ.കെ. അബ്ഷ, യു. അർലറ്റ് ദിവിൻദാസ് എന്നിവർക്കുള്ള ആദരഫലകവും ക്യാഷ് അവാർഡും ടി.പി. അഷ്റഫ് അലി എം.എൽ.എ വിതരണം ചെയ്തു. മണ്ഡലം കമ്മിറ്റിയുടെ മെമ്മോറാണ്ടം മുൻ ട്രഷറർ കെ.സി. ഗഫൂർ ഒളവട്ടൂർ, എം.എൽ.എയ്ക്ക് കൈമാറുകയും അദ്ദേഹം അതിന് വിശദീകരണം നൽകുകയും ചെയ്തു.
അസീസ് വെങ്കിട്ട, റഫീഖ് മഞ്ചേരി, മജീദ് മണ്ണാർമല, ഷബീർ പള്ളിക്കൽ, ഇസ്മാഈൽ, മുസ്താഖ് പേങ്ങാട് എന്നിവർ ആശംസകൾ നേർന്നു. മുനീർ വാഴക്കാട് സ്വാഗതവും ഫിറോസ് പള്ളിപ്പടി നന്ദിയും പറഞ്ഞു.
മൂസ ഫൗലത്, ഹനീഫ മുതുവല്ലൂർ, ഷബീർ വാഴക്കാട്, അസ്ലം പള്ളത്തിൽ, അഷറഫ് ഓടക്കൽ, സിദ്ദീഖ് ഒളുവട്ടൂർ, മുബാറക് ഒളുവട്ടൂർ, റഷീദ് ബാവ, മൊദീൻഷാ, മുനീർ കൊട്ടുകര തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.