റി​യാ​ദ്​: ഇൗ​വ​ർ​ഷം ഒ​ക്​​ടോ​ബ​റി​ൽ ന​ട​ക്കു​ന്ന റി​യാ​ദ്​ പു​സ്​​ത​ക​മേ​ള​യി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കു​ള്ള ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. പു​സ്​​ത​ക​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള പു​സ്​​ത​ക​പ്ര​സാ​ധ​ക​ർ​ക്ക്​ https://riyadhbookfair.org.sa/user/register എ​ന്ന ലി​ങ്ക്​ വ​ഴി ര​ജി​സ്​​റ്റ​ർ ചെ​യ്യാം. ജൂ​ലൈ ഒ​ന്നു​മു​ത​ൽ ആ​ഗ​സ്​​റ്റ്​ ഒ​ന്നു​വ​രെ​യാ​ണ്​ ര​ജി​സ്​​ട്രേ​ഷ​ൻ കാ​ലാ​വ​ധി​യെ​ന്ന്​ റി​യാ​ദ്​ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​ക​മേ​ള അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സാം​സ്​​കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ ലി​റ്റ​റേ​ച്ച​ർ, പ​ബ്ലി​ഷി​ങ്​ ആ​ൻ​ഡ്​ ട്രാ​ൻ​സ്​​ലേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്​ ഇ​ത്ത​വ​ണ പു​സ്​​ത​ക​മേ​ള ന​ട​ക്കു​ക. കോ​വി​ഡി​നെ തു​ട​ർ​ന്ന്​ മു​ൻ​ക​രു​ത​ലെ​ന്നോ​ണം ക​ഴി​ഞ്ഞ​വ​ർ​ഷം പു​സ്​​ത​ക​മേ​ള സം​ഘ​ടി​പ്പി​ച്ചി​രു​ന്നി​ല്ല. മി​ക​ച്ച പ്രാ​ദേ​ശി​ക, അ​റ​ബ്, അ​ന്ത​ർ​ദേ​ശീ​യ പ്ര​സാ​ധ​ക സ്ഥാ​പ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി മേ​ള കൂ​ടു​ത​ൽ വി​പു​ല​മാ​ക്കാ​നും ഉ​ള്ള​ട​ക്കം ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള​താ​ക്കാ​നു​മാ​ണ്​ അ​തോ​റി​റ്റി ഉ​​ദ്ദേ​ശി​ക്കു​ന്ന​ത്.

പ്രാ​ദേ​ശി​ക, അ​റ​ബ്, അ​ന്ത​ർ​ദേ​ശീ​യ പ്ര​സാ​ധ​ക സ്ഥാ​പ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള ആ​ശ​യ​വി​നി​മ​യം വ​ർ​ധി​പ്പി​ക്കു​ക, പ്ര​സ​ക്ത​മാ​യ സ്ഥാ​പ​ന​ങ്ങ​ളും ക​മ്പ​നി​ക​ളും ത​മ്മി​ലു​ള്ള പ​ങ്കാ​ളി​ത്തം സ​ജീ​വ​മാ​ക്കു​ക, പ്രാ​ദേ​ശി​ക പ്ര​സി​ദ്ധീ​ക​ര​ണ രം​ഗ​ത്തെ സ​മ്പ​ന്ന​മാ​ക്കു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ട്​ പ്ര​സാ​ധ​ക​ർ​ക്കാ​യി അ​ന്താ​രാ​ഷ്​​ട്ര സ​മ്മേ​ള​നം ഇ​ത്ത​വ​ണ മേ​ള​യി​ലു​ണ്ടാ​കും. പു​സ്​​ത​ക​മേ​ള​യി​ൽ ആ​ദ്യ​മാ​യാ​ണ്​ ഇ​ങ്ങ​നെ​യൊ​രു സ​മ്മേ​ള​നം ന​ട​ത്തു​ന്ന​ത്.

Tags:    
News Summary - Riyadh Book Fair registration begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.