ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്കാ​യി എ​യ​ർ, സീ ​പോ​ർ​ട്ടു​ക​ളി​ലെ​യും ലാ​ൻ​ഡ്​ ക്രോ​സി​ങ്ങു​ക​ളി​ലെ​യും ഇ​മി​ഗ്രേ​ഷ​നി​ൽ ഒ​രു​ക്കി​യ അ​ത്യാ​ധു​നി​ക ‘മൊ​ബൈ​ൽ കൗ​ണ്ട​റു​ക​ൾ’

ഹ​ജ്ജ് തീ​ർ​ത്ഥാ​ട​ക​ർ​ക്കാ​യി അ​ത്യാ​ധു​നി​ക ‘മൊ​ബൈ​ൽ കൗ​ണ്ട​റു​ക​ൾ’ സ​ജ്ജം

റി​യാ​ദ്: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് ക​ർ​മ​ത്തി​നാ​യി പു​ണ്യ​ഭൂ​മി​യി​ലേ​ക്ക് എ​ത്തു​ന്ന തീ​ർ​ത്ഥാ​ട​ക​രു​ടെ യാ​ത്രാ​ന​ട​പ​ടി​ക​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​ന് അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​മാ​യി സൗ​ദി പാ​സ്‌​പോ​ർ​ട്ട് വി​ഭാ​ഗം (ജ​വാ​സ​ത്). രാ​ജ്യ​ത്തി​െൻറ വി​വി​ധ അ​ന്താ​രാ​ഷ്​​ട്ര പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന പു​തി​യ ‘മൊ​ബൈ​ൽ കൗ​ണ്ട​റു​ക​ൾ’ തീ​ർ​ഥാ​ട​ക​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കു​ക​യാ​ണ്. ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര കൂ​ടു​ത​ൽ ല​ളി​ത​മാ​ക്കു​ന്ന​തി​നും സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ് ജ​വാ​സ​ത് ഡ​യ​റ​ക്ട​റേ​റ്റ് ഈ ​സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​ത്.

ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള സു​ര​ക്ഷ​യും വി​ശ്വാ​സ്യ​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തോ​ടൊ​പ്പം ത​ന്നെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കു​ക എ​ന്ന​തും ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു.

പ്രാ​യ​മാ​യ​വ​ർ​ക്കും ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്കും ദീ​ർ​ഘ​നേ​രം ക്യൂ​വി​ൽ നി​ൽ​ക്കാ​തെ ത​ന്നെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ഈ ‘​മൊ​ബൈ​ൽ കൗ​ണ്ട​ർ’ സം​വി​ധാ​നം ഏ​റെ സ​ഹാ​യ​ക​ര​മാ​ണ്. ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക, ഫോ​ട്ടോ എ​ടു​ക്കു​ക, പാ​സ്‌​പോ​ർ​ട്ട് വി​വ​ര​ങ്ങ​ൾ വേ​ഗ​ത്തി​ൽ റീ​ഡ് ചെ​യ്യു​ക തു​ട​ങ്ങി​യ സു​പ്ര​ധാ​ന ന​ട​പ​ടി​ക​ൾ യാ​തൊ​രു ത​ട​സ്സ​വു​മി​ല്ലാ​തെ വ​ള​രെ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ഈ ​ഉ​പ​ക​ര​ണം സ​ഹാ​യി​ക്കു​ന്നു. തീ​ർ​ഥാ​ട​ക​രു​ടെ പു​ണ്യ​യാ​ത്ര സു​ഖ​ക​ര​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ജ​വാ​സ​ത്തി​ന്റെ ഈ ​നീ​ക്കം ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​യി മാ​റു​ക​യാ​ണ്.

Tags:    
News Summary - State-of-the-art 'mobile counters' set up for Hajj pilgrims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.