കേരളത്തിൽ നിന്നുള്ള ആദ്യ തീർഥാടക സംഘം ഇന്ന് മക്കയിലെത്തും

മ​ക്ക: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ​ക്കാ​യി കേ​ര​ള സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് കീ​ഴി​ലു​ള്ള ആ​ദ്യ തീ​ർ​ഥാ​ട​ക സം​ഘം വ്യാ​ഴാ​ഴ്​​ച സൗ​ദി അ​റേ​ബ്യ​യി​ൽ എ​ത്തും. കൊ​ച്ചി​യി​ൽ നി​ന്നു​ള്ള 430 തീ​ർ​ഥാ​ട​ക​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് ആ​ദ്യ വി​മാ​ന​ത്തി​ൽ പു​റ​പ്പെ​ടു​ന്ന​ത്. ഉ​ച്ച​ക്ക് 2.10ന് ​കൊ​ച്ചി അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് തി​രി​ക്കു​ന്ന ഫ്ലൈ ​നാ​സി​െൻറ എ​ക്​​സ്.​വൈ -8008 വി​മാ​നം, സൗ​ദി സ​മ​യം വൈ​കു​ന്നേ​രം 5.30ന് ​ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തും.

ബു​ധ​നാ​ഴ്ച കൊ​ച്ചി​യി​ൽ തു​ട​ക്കം കു​റി​ച്ച സം​സ്ഥാ​ന​ത​ല ഹ​ജ്ജ് ക്യാ​മ്പി​ൽ തീ​ർ​ഥാ​ട​ക​രെ യാ​ത്ര​യാ​ക്കാ​നു​ള്ള എ​ല്ലാ ഒ​രു​ക്ക​വും പൂ​ർ​ത്തി​യാ​യി​രു​ന്നു. ജി​ദ്ദ ഹ​ജ്ജ് ടെ​ർ​മി​ന​ലി​ൽ എ​ത്തു​ന്ന ഹാ​ജി​മാ​രെ ഹ​ജ്ജ് സ​ർ​വീ​സ് ക​മ്പ​നി​യു​ടെ പ്ര​ത്യേ​ക ബ​സ്സു​ക​ളി​ൽ മ​ക്ക​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും. അ​സീ​സി​യ ജു​നൂ​ബി​യ​യി​ലെ 502ാം ന​മ്പ​ർ കെ​ട്ടി​ട​ത്തി​ലാ​ണ് ആ​ദ്യ സം​ഘ​ത്തി​ന് താ​മ​സം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്തു​നി​ന്ന് ഇ​ത്ത​വ​ണ ആ​കെ 13,194 മ​ല​യാ​ളി ഹാ​ജി​മാ​രാ​ണ് ഹ​ജ്ജ് ക​ർ​മ​ത്തി​നാ​യി എ​ത്തു​ന്ന​ത്. നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ​നി​ന്ന്​ 7943, ക​ണ്ണൂ​രി​ൽ​നി​ന്ന്​ 4279, കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ 944 എ​ന്നി​ങ്ങ​നെ​യാ​ണ്​ ഇ​ത്ത​വ​ണ ഹ​ജ്ജി​നെ​ത്തു​ന്ന കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള​വ​രു​ടെ എ​ണ്ണം. കൂ​ടാ​തെ, കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള 28 പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ എം​ബാ​ർ​ക്കേ​ഷ​ൻ പോ​യി​ൻ​റു​ക​ൾ വ​ഴി യാ​ത്ര തി​രി​ക്കും.

അ​തേ​സ​മ​യം, അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള നി​ര​വ​ധി തീ​ർ​ഥാ​ട​ക​ർ കേ​ര​ള​ത്തി​ലെ എം​ബാ​ർ​ക്കേ​ഷ​ൻ പോ​യി​ൻ​റു​ക​ളെ ആ​ശ്ര​യി​ക്കു​ന്നു​ണ്ട്. ല​ക്ഷ​ദ്വീ​പ് (107), പോ​ണ്ടി​ച്ചേ​രി (39), ത​മി​ഴ്‌​നാ​ട് (263), ക​ർ​ണാ​ട​ക (239), ഉ​ത്ത​ർ​പ്ര​ദേ​ശ് (5), മ​ഹാ​രാ​ഷ്​​ട്ര (ര​ണ്ട്), തെ​ല​ങ്കാ​ന (ര​ണ്ട്) എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഹാ​ജി​മാ​രാ​ണ് കേ​ര​ളം വ​ഴി യാ​ത്ര ചെ​യ്യു​ന്ന​ത്.

ക​ണ്ണൂ​ർ എം​ബാ​ർ​ക്കേ​ഷ​ൻ പോ​യി​ൻ​റി​ൽ നി​ന്നു​ള്ള സ​ർ​വീ​സു​ക​ൾ മെ​യ് ആ​റി​ന് ആ​രം​ഭി​ക്കും. ഫ്ലൈ ​അ​ദീ​ൽ വി​മാ​ന​ക്ക​മ്പ​നി മെ​യ് 14 വ​രെ​യാ​ണ് ഇ​വി​ടെ നി​ന്ന് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്.

കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് മെ​യ് 14 മു​ത​ൽ 17 വ​രെ ആ​കാ​ശ എ​യ​ർ സ​ർ​വീ​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. കൊ​ച്ചി​യി​ൽ നി​ന്നു​ള്ള സ​ർ​വീ​സു​ക​ൾ മെ​യ് 19 വ​രെ തു​ട​രും. ജി​ദ്ദ വ​ഴി എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ​ക്ക് ശേ​ഷം മ​ദീ​ന സ​ന്ദ​ർ​ശ​നം കൂ​ടി പൂ​ർ​ത്തി​യാ​ക്കി​യാ​കും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക.

Tags:    
News Summary - First pilgrim group from Kerala to arrive in Mecca today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.