ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ‘മണി റെയിൻ’ ലക്കി ഡ്രോ: നാലാം വാരത്തിലെ മെഗാ സമ്മാനം ബംഗ്ലാദേശ് പൗരന്​

റിയാദ്: പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ഉപഭോക്താക്കൾക്കായി സംഘടിപ്പിക്കുന്ന ‘മണി റെയിൻ ലക്കി ഡ്രോ’ നാലാം വാരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ബംഗ്ലാദേശ് പൗരനായ മുഹമ്മദ് സാവോവ് ആണ് ഈ ആഴ്ചയിലെ മെഗാ സമ്മാനത്തിന് അർഹനായത്. സുവൈദിയിലെ ഒരു ഗ്രോസറി ഷോപ്പിൽ ജീവനക്കാരനാണ് അദ്ദേഹം.

മെഗാ വിജയിക്ക് പുറമെ ഒൻപത് പേരെ കൂടി ഈ ആഴ്ചയിലെ പ്രധാന വിജയികളായി തിരഞ്ഞെടുത്തതായി മാനേജ്‌മെൻറ്​ അറിയിച്ചു. ഇവർക്കുള്ള സമ്മാന വിതരണം ഏപ്രിൽ 30-ന് സുവൈദി ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ശാഖയിൽ വെച്ച് നടക്കും.

പദ്ധതിയുടെ ഭാഗമായുള്ള അടുത്ത ലക്കി ഡ്രോ വെള്ളിയാഴ്ച (മെയ് ഒന്ന്​) രാത്രി എട്ടിന്​ മൻസൂറ ഔട്ട്‌ലെറ്റിൽ നടക്കും. ആകെ ഒൻപത് ആഴ്ചകളിലായി നീണ്ടുനിൽക്കുന്ന ഈ പ്രൊമോഷനിലൂടെ 103 വിജയികൾക്കായി 55,555 സൗദി റിയാലാണ് സമ്മാനമായി നൽകുന്നത്. വരും ദിവസങ്ങളിലും ഉപഭോക്താക്കൾക്കായി കൂടുതൽ ആകർഷകമായ ഓഫറുകളും പരിപാടികളും തുടരുമെന്ന് ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് മാനേജ്‌മെൻറ്​ വ്യക്തമാക്കി.

Tags:    
News Summary - Grand Hypermarket ‘Money Rain’ Lucky Draw: Fourth week’s mega prize won by Bangladeshi national

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.