എ​സ്.​വൈ.​എ​സ് ആ​ദ്യ ഹ​ജ്ജ് സം​ഘം ഇന്ന് സൗ​ദി​യി​ലെ​ത്തും

ജി​ദ്ദ: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് ക​ർ​മ​ത്തി​നാ​യി എ​സ്.​വൈ.​എ​സ് ഹ​ജ്ജ് സെ​ല്ലി​ന് കീ​ഴി​ലു​ള്ള തീ​ർ​ഥാ​ട​ക​രു​ടെ ആ​ദ്യ സം​ഘം വ്യാ​ഴാ​ഴ്ച സൗ​ദി അ​റേ​ബ്യ​യി​ൽ എ​ത്തി​ച്ചേ​രും. എ​സ്.​വൈ.​എ​സ് ഹ​ജ്ജ് സെ​ല്ലി​ൽ നി​ന്നു​ള്ള 120 പേ​രും മ​ർ​ക​സ് ഹ​ജ്ജ് ഗ്രൂ​പ്പി​ലെ 40 പേ​രും ഉ​ൾ​പ്പെ​ടെ ആ​കെ 160 തീ​ർ​ഥാ​ട​ക​രാ​ണ് ഈ ​ആ​ദ്യ സം​ഘ​ത്തി​ലു​ള്ള​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 8.50ന് ​കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് (ഐ.​എ​ക്​​സ്​ 397) വി​മാ​ന​ത്തി​ലാ​ണ് സം​ഘം യാ​ത്ര തി​രി​ക്കു​ന്ന​ത്. സൗ​ദി സ​മ​യം ഉ​ച്ച​ക്ക്​ 12.30ഓ​ടെ ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന ഹാ​ജി​മാ​ർ വൈ​കു​ന്നേ​ര​ത്തോ​ടെ മ​ക്ക​യി​ൽ പ്ര​വേ​ശി​ക്കും.

പു​ണ്യ​ഭൂ​മി​യി​ലെ​ത്തു​ന്ന ഹാ​ജി​മാ​രെ സ്വീ​ക​രി​ക്കു​ന്ന​തി​നും അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മാ​യി ഐ.​സി.​എ​ഫ്, ആ​ർ.​എ​സ്.​സി വ​ള​ൻ​റി​യ​ർ കോ​റും നേ​താ​ക്ക​ളും വി​പു​ല​മാ​യ ത​യ്യാ​റെ​ടു​പ്പു​ക​ളാ​ണ് പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. ജി​ദ്ദ വി​മാ​ന​ത്താ​വ​ളം മു​ത​ൽ മ​ക്ക​യി​ലെ താ​മ​സ​സ്ഥ​ല​ങ്ങ​ൾ വ​രെ ഹാ​ജി​മാ​രെ സ​ഹാ​യി​ക്കാ​ൻ പ്ര​ത്യേ​ക സേ​വ​ന സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​കും.

ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ജി​ദ്ദ, മ​ക്ക, മ​ദീ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ൽ​കി​വ​ന്ന മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ഇ​ത്ത​വ​ണ​യും ഹാ​ജി​മാ​ർ​ക്ക് പൂ​ർ​ണ​തോ​തി​ൽ ല​ഭ്യ​മാ​ക്കു​മെ​ന്ന് ഐ.​സി.​എ​ഫ്, ആ​ർ.​എ​സ്.​സി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - SYS's first Hajj team to arrive in Saudi today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.