ഷാജു വാലപ്പൻ
റിയാദ്: 47ാമത് കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങളിൽ മികച്ച നവാഗത സംവിധായകനായി പ്രവാസി വ്യവസായി ഷാജു വാലപ്പൻ തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം നിർമിച്ച് സംവിധാനം ചെയ്ത ‘നിഴൽ വ്യാപാരികൾ’ എന്ന ചിത്രത്തിനാണ് അംഗീകാരം. റിയാദിൽ ദീർഘകാലമായി പ്രവാസിയാണ് ഷാജു വാലപ്പൻ.
ആധുനിക ഇന്ത്യയിലെ ജാതി വിവേചനവും ഒരു ദലിത് യുവാവിെൻറ അതിജീവന പോരാട്ടവും പ്രമേയമാക്കിയ ചിത്രം ഇതിനോടകം രാജസ്ഥാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും സത്യജിത് റേ ഗോൾഡൻ ആർക്ക് അവാർഡിലും മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കൂടാതെ, വാലപ്പൻ ക്രിയേഷൻസ് നിർമിച്ച ‘സ്വാലിഹ്’ മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രമായും അതിെൻറ സംവിധായകൻ സിദ്ധിക്ക് പറവൂർ മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു.
ചുരുങ്ങിയ കാലത്തിനുള്ളിൽ മൂന്ന് ഫീച്ചർ ഫിലിമുകൾ ഉൾപ്പെടെ അഞ്ച് സിനിമകൾ പൂർത്തിയാക്കിയ ഷാജു വാലപ്പൻ നിർമാണത്തിനും സംവിധാനത്തിനും പുറമെ കാമറക്ക് മുന്നിൽ വേഷവുമിട്ടിട്ടുണ്ട്. തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിക്ക് സമീപം കല്ലേറ്റുംകര സ്വദേശിയാണ്. ഭാര്യ: ലിൻസി, മക്കൾ: നോയൽ, ഡോ. നോവ, നേഹ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.