റിയാദ്: റിയാദിലെ ഈ സീസണിലെ ആദ്യത്തെ സെവൻസ് ഫുട്ബാൾ ടൂർണമെൻറിന് വ്യാഴാഴ്ച (ജൂലൈ 23) പന്തുരുളും. ബ്ലാക് ആൻഡ് വൈറ്റ് എഫ്.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ടൂർണമെൻറിെൻറ മുന്നോടിയായുള്ള ട്രോഫി അനാഛാദനവും ഫിക്സ്ചർ പ്രകാശനവും മലസ് ചെറീസ് റെസ്റ്റോറൻറിൽ നടന്നു. ഫ്രൻഡി മാർക്കറ്റിങ് ഹെഡ് ലുഖ്മാൻ, റിഫ പ്രസിഡൻറ് നബീൽ പാഴൂർ എന്നിവർ ചേർന്ന് ട്രോഫികൾ പുറത്തിറക്കിയപ്പോൾ, യൂനിവേഴ്സൽ എം.ഡി ലത്തീഫ്, അറേബ്യൻ ആക്സസ് എം.ഡി ജൗഹർ എന്നിവർ ചേർന്നാണ് ഫിക്സ്ചർ പ്രകാശനം നിർവഹിച്ചത്. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം റിഫ പ്രസിഡൻറ് നബീൽ പാഴൂർ നിർവഹിച്ചു.
ട്രോഫി അനാഛാദന, ഫിക്സ്ചർ പ്രകാശന ചടങ്ങ്
ക്ലബ് പ്രസിഡൻറ് നജീബ് മറവഞ്ചേരി അധ്യക്ഷത വഹിച്ചു. റിഫ ടെക്നിക്കൽ ചെയർമാൻ ഷക്കീൽ തിരൂർക്കാട്, ജനറൽ സെക്രട്ടറി നസീബ് പുത്തൻ പീടിക, ട്രഷറർ ഫൈസൽ കൊല്ലം, എ.ബി.സി കാർഗോ പ്രതിനിധി ഷെരീഫ്, ഗൾഫ് മാധ്യമം പ്രതിനിധി അഷ്‌റഫ് കൊടിഞ്ഞി എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു. ടൂർണമെൻറിൽ മാറ്റുരക്കുന്ന 15 ക്ലബ്ബുകളുടെ ജഴ്സി പ്രകാശന ചടങ്ങിൽ വിവിധ ക്ലബുകളെ പ്രതിനിധീകരിച്ച് ഭാരവാഹികൾ പങ്കെടുത്തു. മത്സരങ്ങൾ സമയബന്ധിതമായും പൂർണമായ അച്ചടക്കത്തോടെയും നടത്തിത്തീർക്കാൻ സംഘാടക സമിതിയും റിഫയും പ്രതിജ്ഞബദ്ധമാണെന്നും, ഇതിനായി മുഴുവൻ ക്ലബുകളുടെയും സഹകരണം അഭ്യർഥിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു. ടെക്നിക്കൽ ചെയർമാൻ അബ്ദുൽ ഹക്കീം സ്വാഗതവും സംഘാടക സമിതി ചെയർമാൻ ബഷീർ കാരന്തൂർ നന്ദിയും പറഞ്ഞു. പരിപാടിയിൽ നസീഫ് മാറഞ്ചേരി അവതാരകനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.