റിയാദ്: റിയാദിൽ പാകിസ്താനികളായ 12 അംഗ മോഷണ സംഘം പൊലീസ് പിടിയിൽ. ഇന്ത്യക്കാരനിൽ നിന്ന് പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായതെന്ന് റിയാദ് മേഖല പൊലീസ് വക്താവ് പറഞ്ഞു. ഒരു കമ്പനിയുടെ കാഷ് കലക്ടറായ ഇന്ത്യക്കാരൻ കഴിഞ്ഞ ബുധനാഴ്ചയാണ് ഹയ്യ് സുലൈയിൽ വെച്ച് കവർച്ചക്ക് ഇരയായത്. ബാഗിൽ ഏകദേശം ഏഴ് ലക്ഷം റിയാലുമായി വാഹനത്തിൽ പോകുേമ്പാഴായിരുന്നു കവർച്ച. വാഹനത്തിൽ കവർച്ചക്കാരുടെ വാഹനം ഇടിപ്പിച്ച ശേഷം മുഖത്ത് പദാർഥം വിതറി അക്രമിക്കുകയായിരുന്നു.
പിടിവലിക്കിടെ വാഹനത്തിെൻറ ഗ്ലാസ് തകർത്തു മോഷ്ടാക്കൾ ബാഗ് കവർന്നു. ഇന്ത്യക്കാരെൻറ പരാതി ലഭിച്ച ഉടനെ കവർച്ചക്കാരെ പിടികൂടാൻ വ്യാപകമായി തെരച്ചിൽ ആരംഭിച്ചു. ആസൂത്രിതമായി കവർച്ച നടത്തിവരുന്ന സംഘമാണിവർ. പണത്തിെൻറ ഉടമകളായ കമ്പനിയുടെ ഒരു ജോലിക്കാരൻ ഇവരുടെ കൂടെയുണ്ടെന്നും ഇയാളിൽ നിന്ന് രണ്ട് ലക്ഷം കണ്ടെടുത്തതായും പൊലീസ് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.