റിയാദ്: സൗദി അറേബ്യൻ തലസ്ഥാന നഗരമായ റിയാദിെൻറ മുഖച്ഛായ മാറ്റുന്ന കിങ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതിക്ക് അടുത്ത വർഷം രണ്ടാംപാദത്തിൽ തുടക്കമാകും. ബസ് പദ്ധതിയാണ് ആദ്യം പ്രവർത്തന സജ്ജമാകുന്നത്. നഗരത്തിെൻറ മുക്കുമൂലകളെ ബന്ധിപ്പിക്കുന്ന ബസ്, മെട്രോ ട്രെയിൻ സർവിസുകൾ ഉൾപ്പെടുന്നതാണ് പൊതുഗതാഗത പദ്ധതി. രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത പദ്ധതിയാണ് ഇത്. നിർമാണ പ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയായി. അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന 20ഒാളം കമ്പനികളാണ് ഇൗ വൻപദ്ധതി നടപ്പാക്കുന്നത്. മെട്രോ സ്റ്റേഷനുകളെ നഗരത്തിെൻറ എല്ലാ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് ബസ് സർവിസ്. റിയാദ് നഗര പരിപാലന ചുമതലയുള്ള റോയൽ കമീഷനാണ് പദ്ധതി നടപ്പാക്കുന്നത്. ബസ് സർവിസ് ഒാപറേറ്റ് ചെയ്യുന്നത് സൗദി പബ്ലിക് ട്രാൻസ്പോർട്ട് കമ്പനി (സാപ്റ്റികോ) ആണ്. ഇൗ വർഷം നാലാം പാദത്തിൽ ബസ് പദ്ധതി പൂർത്തിയാകുമെന്നായിരുന്നു കമ്പനി നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ നടപടികൾ നീണ്ടുപോകുകയായിരുന്നു. അടുത്ത വർഷം രണ്ടാം പാദത്തിൽ ബസ് സർവിസ് ആരംഭിക്കുമെന്ന് റിയാദ് സിറ്റി റോയൽ കമീഷനാണ് അറിയിച്ചത്.
ആവശ്യമായ പദ്ധതികൾ പഠിക്കാൻ ബന്ധപ്പെട്ട കക്ഷികൾക്കിടയിൽ ഏകോപനം നടക്കുന്നതിനാൽ പൊതുഗതാഗത പദ്ധതിയുടെ ചെലവുകൾ ഇപ്പോൾ നിർണയിക്കൽ പ്രയാസമാണെന്നും അധികൃതർ വ്യക്തമാക്കി. പൊതുഗതാഗത കമ്പനിയുടെ മൂലധനത്തിെൻറ 80 ശതമാനം സാപ്റ്റികോ സ്വന്തമാക്കിയതായി സാപ്റ്റികോ അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.