റിയാദ്​ നഗരമധ്യത്തിൽ വൻ കവർച്ച;  ബാങ്ക്​ വാഹനം അ​ക്രമികൾ കൊള്ളയടിച്ചു

റിയാദ്:  ബാങ്കിന് വേണ്ടി പണവുമായി പോയ വാഹനം മാരകായുധങ്ങളുമായി ആക്രമിച്ച് വൻ തുക കവർന്നു. വാഹനത്തിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച ഉച്ചക്ക് തലസ്ഥാന നഗരമധ്യത്തിലെ അൽ റാഇദിലാണ് സംഭവം.

അൽ രാജ്ഹി ബാങ്കി​െൻറ അൽ റാഇദിലുള്ള വനിതശാഖയിലേക്ക് പണം കൊണ്ടുവന്ന കവചിത വാഹനമാണ് ആക്രമിക്കപ്പെട്ടത്. ബാങ്കിന് വേണ്ടി പണം കൊണ്ടുേപാകുന്ന സ്വകാര്യവാഹനം ഇവിടെ കൊണ്ടുനിർത്തിയ ഉടൻ ഒരു കറുത്ത കാർ വന്ന് പിറകിലിടിക്കുകയായിരുന്നു. കാറിൽ നിന്ന് ചാടിയിറങ്ങിയ അക്രമി ബാങ്ക് വാഹനത്തിലേക്കും പിന്നീട് നാലുപാടും തുരുതുരാവെടിയുതിർത്തു. വാഹനത്തി​െൻറ ഡ്രൈവർക്കും സുരക്ഷാഭടനും വെടിയേറ്റു. ഇതിനിടെ വാഹനം തുറന്ന് അക്രമി സംഘം പണവുമെടുത്തു കാറിൽ പാഞ്ഞു.
നിരവധി കാൽനടയാത്രക്കാരും ബാങ്ക് ഇടപാടുകാരും ഉള്ളപ്പോഴാണ് ഇവിെട അക്രമം നടന്നത്. വെടിവെപ്പിൽ നിന്ന് രക്ഷെപ്പടാൻ വനിതകൾ ഉൾപ്പെടെയുള്ള സാധാരണക്കാർ പരക്കംപാഞ്ഞു. കോൺക്രീറ്റ് ബ്ലോക്കുകൾക്കും മതിലിനും പിന്നിൽ അവർ ഒളിച്ചു. 

അക്രമം തുടങ്ങി അഞ്ചുമിനിറ്റിനുള്ളിൽ സംഘം കൃത്യം നടത്തി മടങ്ങുകയായിരുന്നു. പേടിച്ചരണ്ട വഴിയാത്രക്കാർ ഏറെ നേരത്തിന് ശേഷമാണ് പുറത്തുവന്നത്. ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന ഡ്രൈവറെയും ഭടനെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചതായി റിയാദ് പൊലീസ് വക്താവ് കേണൽ ഫവാസ് അൽ മയ്മൻ അറിയിച്ചു.  അക്രമി സംഘം വൻതുകയാണ് കൊള്ളയടിച്ചതെന്നാണ് സൂചന. 

Tags:    
News Summary - RIYAD BANK ROBBERY

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.