റിയാദ്: സൗദി ദേശീയ മയക്കുമരുന്ന് നിയന്ത്രണ സമിതിയുടെ അനുവാദത്തോടെ 2012 മുതൽ രാജ്യാ ന്തരതലത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന റിയാദിലെ സുബൈർ കുഞ്ഞു ഫൗണ്ടേ ഷൻ (റിസ) ലഹരിവിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു. ലോക ലഹരി വിരുദ്ധ ദിനത്തിൽ നടന്ന പരിപാ ടിയിൽ പതിനായിരത്തിലേറെ കുട്ടികളും അധ്യാപകരും പ്രതിജ്ഞയെടുത്തു. സൗദി, ഷാർജ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലെ സ്വകാര്യ, പൊതുമേഖല സ്കൂളുകളിലാണ് പരിപാടി നടന്നത്. സൗദിയിൽ റിയാദ്, ദമ്മാം, ജിദ്ദ, ജുബൈൽ, തബൂക്ക്, ബുറൈദ ഇന്ത്യൻ സ്കൂളുകൾ, റിയാദ് ഇന്ത്യൻ പബ്ലിക് സ്കൂൾ, റിയാദിലെ അൽയാസ്മിൻ, അലിഫ്, യാര, മോഡേൺ, അൽആലിയ, മിഡിൽ ഈസ്റ്റ്, മോഡേൺ മിഡിൽ ഈസ്റ്റ്, ജിദ്ദയിലെ തലാൽ തുടങ്ങിയ സ്വകാര്യ സ്കൂളുകൾ എന്നിവിടങ്ങളിലെല്ലാം പ്രതിജ്ഞയെടുത്തു.
കേരളത്തിലെ ആയിരത്തോളം സ്കൂളുകളിലേക്ക് ലഹരിവിരുദ്ധ പ്രതിജ്ഞാവാചകങ്ങളും ലഹരി ഉപഭോഗം സ്വയം തടയാൻ സഹായിക്കുന്ന 10 കാര്യങ്ങളടങ്ങുന്ന ലഘുലേഖയും ഇ-മെയിൽ വഴി എത്തിക്കുകയും ചെയ്തെന്നും സംഘാടകർ വാർത്തക്കുറിപ്പിൽ പറഞ്ഞു. പോസ്റ്റർ ഡോക്യുമെൻററി പ്രദർശനം, ബോധവത്കരണ ക്ലാസ് എന്നിവയും നടന്നു. സൗദിയിലെ വിവിധ സ്കൂളുകളിൽ നടന്ന പരിപാടികളിൽ പ്രിൻസിപ്പൽമാരായ ഡോ. ഷൗക്കത്ത് പർവേഷ്, ഡോ. കെ. റഹ്മത്തുല്ല, ഗ്രേസ് തോമസ്, ഷബ്ന, ആസീമ യസീദി, ഡോ. ഷാൻ പി. തോമസ്, ഹനീഫ, ഷാഫി, ഷാനവാസും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ശിഹാബ് കൊട്ടുകാട്, അഡ്വ. അനീർ ബാബു, അബ്ദുൽ കരീം മുതുവാട്ടിൽ, പി.കെ ബിഷർ, ഡോ. എസ്. അബ്ദുൽ അസീസ്, ഡോ. ഭരതൻ, ഡോ. തമ്പി, സമീർ ഒറ്റപ്പാലം, ജോർജ് കുട്ടി മക്കുളത്ത്, നിസാർ കല്ലറ, സാദിഖ് തങ്ങൾ, ഷമീർ യൂസഫ്, നവാസ് ചൂനാട്, മീരാ റഹ്മാൻ, പത്മിനി യു. നായർ, ജ്യോതി ബാലൻ, നുഹ് പാപ്പിനിശ്ശേരി, സഫയർ, അഡ്വ. ആസിഫ് മുഹമ്മദ് എന്നിവർ വിവിധയിടങ്ങളിൽ നടന്ന പരിപാടികൾക്ക് നേതൃതം നൽകി. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ തുടർച്ചയായി നടത്തുമെന്നും പുതു തലമുറ അതിെൻറ പിടിയിലകപ്പെടാതിരിക്കാനുള്ള ജാഗ്രതയുടെ സന്ദേശം എല്ലാവരിലും എത്തിക്കുമെന്നും സുബൈർ കുഞ്ഞു ഫൗണ്ടേഷൻ ചെയർമാൻ ഡോ. എസ്. അബ്ദുൽ അസീസും പ്രോഗ്രാം കൺസൽട്ടൻറ് ഡോ. എ.വി. ഭരതനും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.