ജ്ഞാ​ന​ശ്രീ പ്ര​ഭു, ഐ​ഷ ഇ​ബ്രാ​ഹിം, ഐ​മ അ​റ​ഫാ​ത്ത്, റി​ദ അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ, അ​സ ഷാ​ജി​ദ്, റ​യാ​ൻ ടോം ​ബോ​ബി, ഗു​ണി​ക കൗ​ൾ, റ​ന ഐ​ഷ, സോ​ന ഹ​ന്ന സ​ഞ്ജു

‘റി​സ’ അ​ന്താ​രാ​ഷ്​​ട്ര പ്ര​സം​ഗ മ​ത്സ​രം; വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

റി​യാ​ദ്: സു​ബൈ​ർ​കു​ഞ്ഞ് ഫൗ​ണ്ടേ​ഷ​െൻറ ല​ഹ​രി​വി​രു​ദ്ധ കൂ​ട്ടാ​യ്മ​യാ​യ ‘റി​സ’, ലോ​ക പു​ക​യി​ല വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്​​ട്ര പ്ര​സം​ഗ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ‘നൂ​ത​ന വി​പ​ണ​ന ത​ന്ത്ര​ങ്ങ​ളെ ചെ​റു​ക്കു​ക! നി​ക്കോ​ട്ടി​ൻ/​പു​ക​യി​ല ആ​സ​ക്തി ത​ട​യു​ക!’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് ഇ​രു​ന്നൂ​റോ​ളം വി​ദ്യാ​ർ​ത്ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

സു​ബൈ​ർ​കു​ഞ്ഞി​െൻറ ഓ​ർ​മ​ദി​ന​മാ​യ ജൂ​ൺ 17-ന് ​ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ലാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. കേ​ര​ള ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​എ. ജ​യ​തി​ല​ക് ഐ.​എ.​എ​സ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​െൻറ 'തു​ഫാ​ൻ' പ​ദ്ധ​തി​യു​മാ​യി റി​സ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു.

മു​ൻ കേ​ര​ള ഡി.​ജി.​പി ഋ​ഷി​രാ​ജ് സി​ങ്​ ഐ.​പി.​എ​സ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ലം​ഹാ നി​ഷാ​െൻറ പ്രാ​ർ​ത്ഥ​ന​യോ​ടെ തു​ട​ങ്ങി​യ ച​ട​ങ്ങി​ൽ എ​ൻ. അ​ബ്​​ദു​ൽ ബ​ഷീ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും, സി​സ് മീ​രാ​റ​ഹ്‌​മാ​ൻ പ്ര​വ​ർ​ത്ത​ന സം​ഗ്ര​ഹ​വും ന​ട​ത്തി. ടോ​മി ചെ​റി​യ​ൻ, പി. ​കെ. സ​ലാം, അ​തു​ല്യ, ഡോ. ​എ.​വി. ഭ​ര​ത​ൻ, ജോ​ർ​ജ് കു​ട്ടി മ​ക്കു​ള​ത്ത് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. വി​ജ​യി​ക​ളും ഗ്രീ​ക്ക് പൗ​ര ക്രി​സ്റ്റ്യാ​ന​യും അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. പ​ത്മി​നി യു. ​നാ​യ​ർ സ്വാ​ഗ​ത​വും ക​രു​ണാ​ക​ര​ൻ പി​ള്ള ന​ന്ദി​യും പ​റ​ഞ്ഞു.

മ​ത്സ​ര​ത്തി​ൽ മ​ല​യാ​ളം ഒ​ന്നാം കാ​റ്റ​ഗ​റി​യി​ൽ ജ്ഞാ​ന​ശ്രീ പ്ര​ഭു (തു​റ​വൂ​ർ ടി.​ഡി.​എ​ച്ച്.​എ​സ്സ്) ഒ​ന്നാം സ്ഥാ​ന​വും, അ​ജ്മാ​ൻ ഡി.​പി.​എ​സ്സി​ലെ ഐ​ഷ ഇ​ബ്രാ​ഹിം, ഐ​മ അ​റ​ഫാ​ത്ത് എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളും നേ​ടി. ഇം​ഗ്ലീ​ഷ് ര​ണ്ടാം കാ​റ്റ​ഗ​റി​യി​ലെ ഒ​ന്നാം ക്ല​സ്​​റ്റ​റി​ൽ റി​ദ അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ (റി​യാ​ദ് യാ​ര സ്കൂ​ൾ), അ​സ ഷാ​ജി​ദ് (മ​ഞ്ചേ​രി ബെ​ഞ്ച് മാ​ർ​ക്ക് സ്കൂ​ൾ), റ​യാ​ൻ ടോം ​ബോ​ബി (കു​വൈ​ത്ത് യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ) എ​ന്നി​വ​രും, ര​ണ്ടാം ക്ല​സ്​​റ്റ​റി​ൽ ഗു​ണി​ക കൗ​ൾ (ദ​മാം ഇ​ന്റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ), റ​ന ഐ​ഷ (മ​ഞ്ചേ​രി ബെ​ഞ്ച് മാ​ർ​ക്ക് സ്കൂ​ൾ), സോ​ന ഹ​ന്ന സ​ഞ്ജു (റി​യാ​ദ് യാ​ര സ്കൂ​ൾ) എ​ന്നി​വ​രും ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടി.

വി​ജ​യി​ക​ൾ​ക്ക് സു​ബൈ​ർ​കു​ഞ്ഞ് സ്മാ​ര​ക ക്യാ​ഷ് അ​വാ​ർ​ഡും അ​ച്ചീ​വ്‌​മെൻറ്​ സ​ർ​ട്ടി​ഫി​ക്ക​റ്റും ല​ഭി​ക്കും.

ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ൽ ഡോ. ​രാ​ജു വ​ർ​ഗീ​സ്, ആ​ഷി​ക, ജോ​സ് തോ​മ​സ് എ​ന്നി​വ​രും, മ​ല​യാ​ള​ത്തി​ൽ ഡോ. ​റോ​യി തോ​മ​സ്, ബി​ന്ദു, ഖ​മ​റു​ന്നി​സ എ​ന്നി​വ​രും വി​ധി​ക​ർ​ത്താ​ക്ക​ളാ​യി​രു​ന്നു. ഡോ. ​ത​മ്പി വേ​ല​പ്പ​ൻ, ഡോ. ​രാ​ജു വ​ർ​ഗീ​സ്, സ​നൂ​പ് അ​ഹ​മ്മ​ദ്, ജ​ഹീ​ർ ബ​ഷീ​ർ, സെ​യി​ൻ അ​ബ്​​ദു​ൽ അ​സീ​സ്, റ​യാ​ൻ, ഷി​ഫ അ​ബ്​​ദു​ൽ അ​സീ​സ് എ​ന്നി​വ​രും പ്രാ​ദേ​ശി​ക പ്ര​തി​നി​ധി​ക​ളും പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ​ക്ക് ‘റി​സാ-tot’ പ​രി​ശീ​ല​നം ന​ൽ​കു​മെ​ന്നും, ഫൗ​ണ്ടേ​ഷ​െൻറ 11-ാമ​ത് ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞാ കാ​മ്പ​യി​ൻ ജൂ​ൺ 25 മു​ത​ൽ 30 വ​രെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും റി​സ ക​ൺ​വീ​ന​ർ ഡോ. ​അ​ബ്​​ദു​ൽ അ​സീ​സ്, പ്രോ​ഗ്രാം ക​ൺ​സ​ൽ​ട്ട​ൻ​റ്​ ഡോ. ​എ.​വി. ഭ​ര​ത​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - 'Risa' International Speech Contest; Winners Announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.