പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ൻ​ട്ര​ൽ പ്രോ​വി​ൻ​സ് സം​ഘ​ടി​പ്പി​ച്ച

റി​പ്പ​ബ്ലി​ക്ദി​ന പ​രി​പാ​ടി​യി​ൽ കെ.​എം.​സി.​സി നേ​താ​വ് ഷാ​ഫി

ക​രു​വാ​ര​കു​ണ്ട് സം​സാ​രി​ക്കു​ന്നു

ഭ​ര​ണ​ഘ​ട​ന​ക്കെ​തി​രാ​യ വെ​ല്ലു​വി​ളി​ക​ൾ ചെ​റു​ക്കു​ക -പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

റി​യാ​ദ്‌: ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം ചെ​യ്യു​ന്ന ജ​നാ​ധി​പ​ത്യ മ​ത​നി​ര​പേ​ക്ഷ മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നും മ​ത​സ്വാ​ത​ന്ത്ര്യ​വും പൗ​രാ​വ​കാ​ശ​ങ്ങ​ളും ഉ​റ​പ്പു​ന​ൽ​കു​ന്ന ഭ​ര​ണ​ഘ​ട​ന ത​ക​ർ​ക്കാ​നു​ള്ള ഫാ​ഷി​സ്​​റ്റ്​ ശ്ര​മ​ങ്ങ​ളെ ചെ​റു​ത്തു​തോ​ൽ​പി​ക്കാ​നും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ച ച​ർ​ച്ചാ​സ​മ്മേ​ള​നം ആ​ഹ്വാ​നം ചെ​യ്തു. ജ​നാ​ധി​പ​ത്യ​ത്തി​​ന്റെ നാ​ലാം തൂ​ണാ​യ മാ​ധ്യ​മ​ങ്ങ​ളെ വി​ല​ക്കെ​ടു​ത്തും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും ജാ​തി​മ​ത കോ​ർ​പ​റേ​റ്റ് ന​യ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​റും നി​ല​നി​ൽ​പി​നെ ഭ​യ​ന്ന് ഡോ​ക്യു​മെ​ന്റ​റി​യെ കു​റി​ച്ച് ച​ർ​ച്ച പോ​ലും ത​യാ​റാ​കാ​തി​രു​ന്ന ചാ​ന​ലു​ക​ളും നി​രാ​ശ​യു​ണ്ടാ​ക്കു​ന്നു. എ​ന്നാ​ൽ, ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ജ​ന​ങ്ങ​ൾ ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം നി​ർ​വ​ഹി​ക്ക​ണ​മെ​ന്ന്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ പ​റ​ഞ്ഞു. നാ​ടി​​ന്റെ ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തെ​യും പൗ​ര​സ്വാ​ത​ന്ത്ര്യ​ത്തെ​യും ത​ക​ർ​ക്കു​ന്ന ക​രി​നി​യ​മ​ങ്ങ​ളും നി​ല​പാ​ടു​ക​ളും ഭ​ര​ണ​ഘ​ട​ന നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി​യാ​ണെ​ന്നും ജി.​എ​സ്.​ടി, കേ​ന്ദ്ര-​സം​സ്ഥാ​ന ബ​ന്ധ​ങ്ങ​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ എ​ന്നീ കാ​ര്യ​ങ്ങ​ളി​ൽ ഇ​ത് വ്യ​ക്ത​മാ​ണെ​ന്നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഹ​രി​കൃ​ഷ്ണ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. റി​യാ​ദി​ലെ മ​ല​സ് മ​സാ​ല സോ​ൺ റ​സ്​​റ്റാ​റ​ൻ​റി​ൽ സം​ഘ​ടി​പ്പി​ച്ച റി​പ്പ​ബ്ലി​ക്ദി​ന ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ​ലീം മാ​ഹി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​ർ​ക്കാ​റും ഉ​ദ്യോ​ഗ​സ്ഥ​വൃ​ന്ദ​വും ഒ​ത്തു​ചേ​ർ​ന്ന ക്രോ​ണി​ക് കാ​പി​റ്റ​ലി​സ​മാ​ണ് രാ​ജ്യം നേ​രി​ടു​ന്ന പ്ര​ധാ​ന ഭീ​ഷ​ണി​യെ​ന്ന് കെ.​എം.​സി.​സി പ്ര​തി​നി​ധി ഷാ​ഫി ക​രു​വാ​ര​കു​ണ്ട് പ​റ​ഞ്ഞു.

കൃ​ത്രി​മ​മാ​യ ഇ​മേ​ജി​ലൂ​ടെ പ​ടു​ത്തു​യ​ർ​ത്തി​യ പ്ര​തി​ലോ​മ രാ​ഷ്​​ട്രീ​യ​ത്തി​​ന്റെ മു​ഖം​മൂ​ടി​ക​ൾ വ​ലി​ച്ചു​കീ​റാ​നും ഭ​യ​ത്തി​​ന്റെ​യും വെ​റു​പ്പി​​ന്റെ​യും ഭാ​ഷ​യെ സ​ർ​ഗാ​ത്മ​ക രാ​ഷ്​​ട്രീ​യം​കൊ​ണ്ട് നേ​രി​ട​ണ​മെ​ന്നും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഖ​ലീ​ൽ പാ​ലോ​ട് പ​റ​ഞ്ഞു.

സ്നേ​ഹ​വും സൗ​ഹാ​ർ​ദ​വും വ​ള​ർ​ത്താ​ൻ രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. പ്ര​വാ​സി ഈ​സ്​​റ്റ്​ മേ​ഖ​ല സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് ആ​ലു​വ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ച്ചു. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ഷ്‌​റ​ഫ് കൊ​ടി​ഞ്ഞി സ്വാ​ഗ​ത​വും ഷ​ഹ്ദാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. അ​ഷ്ഫാ​ഖ് ക​ക്കോ​ടി, അ​സീ​സ് വെ​ള്ളി​ല എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Resist anti-establishment calls - Migrant Welfare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.