ക​പ്പ​ൽ​ചാ​ലു​ക​ൾ അ​ട​യു​ന്നു; നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

ദ​മ്മാം: പ​ശ്ചി​മേ​ഷ്യ​ൻ മേ​ഖ​ല​യി​ൽ യു​ദ്ധം രൂ​ക്ഷ​മാ​യ​തോ​ടെ സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​തം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലേ​ക്ക്. ച​ര​ക്ക് ഇ​റ​ക്കു​മ​തി മേ​ഖ​ല നേ​രി​ടു​ന്ന പ്ര​യാ​സ​ങ്ങ​ൾ വി​പ​ണി​യെ​യും അ​തു​വ​ഴി ജ​ന​ജീ​വി​ത​ത്തെ​യും നേ​രി​ട്ട് ബാ​ധി​ച്ചു തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഇ​ന്ത്യ, പാ​കി​സ്​​താ​ൻ, ശ്രീ​ല​ങ്ക, ബം​ഗ്ലാ​ദേ​ശ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് സൗ​ദി അ​റേ​ബ്യ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​യി​രു​ന്ന ബ​സു​മ​തി അ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ്യ-​ഭ​ക്ഷ്യേ​ത​ര നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. പ്ര​ധാ​ന ക​പ്പ​ൽ​ചാ​ലാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള ച​ര​ക്കു​ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ട​താ​ണ് പ്ര​തി​സ​ന്ധി​ക്ക് പ്ര​ധാ​ന കാ​ര​ണം.

ഹു​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ഞ്ഞ​തോ​ടെ ബാ​ബ് അ​ൽ മ​ന്ദ​ബ് വ​ഴി ജി​ദ്ദ, യാം​ബു തു​റ​മു​ഖ​ങ്ങ​ൾ മാ​ർ​ഗ​മാ​ണ് നി​ല​വി​ൽ ച​ര​ക്കു​ക​ൾ എ​ത്തി​ക്കു​ന്ന​ത്. എ​ന്നാ​ൽ ജി​ദ്ദ തു​റ​മു​ഖ​ങ്ങ​ളി​ലേ​ക്ക് ക​ണ്ടെ​യ്ന​റു​ക​ളു​ടെ ഒ​ഴു​ക്ക് വ​ർ​ദ്ധി​ച്ച​തോ​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ മു​മ്പു​ണ്ടാ​യി​രു​ന്ന ര​ണ്ടാ​ഴ്ച​യ്ക്ക് പ​ക​രം ഇ​പ്പോ​ൾ ഒ​രു മാ​സ​ത്തോ​ളം സ​മ​യം എ​ടു​ക്കു​ന്നു​ണ്ട്. തു​ട​ർ​ന്ന് പ​ല ക​ണ്ടെ​യ്ന​റു​ക​ളും ജി​സാ​ൻ തു​റ​മു​ഖ​ത്തേ​ക്ക് തി​രി​ച്ചു​വി​ട്ടു.

ജി​ദ്ദ​യി​ൽ​നി​ന്ന് റോ​ഡ് മാ​ർ​ഗ്ഗം ദ​മ്മാ​മി​ലേ​ക്ക് ഒ​രു ക​ണ്ടെ​യ്ന​ർ എ​ത്തി​ക്കാ​ൻ മു​ൻ​പ് 7,000 റി​യാ​ൽ ചെ​ല​വാ​യി​രു​ന്നെ​ങ്കി​ൽ, ജി​സാ​നി​ൽ​നി​ന്ന് ഇ​ത് 12,000 റി​യാ​ലാ​യി ഉ​യ​ർ​ന്നു. ക​ണ്ടെ​യ്ന​ർ ഫീ​സ് മു​ൻ​പു​ണ്ടാ​യി​രു​ന്ന 2,500 ഡോ​ള​റി​ൽ​നി​ന്ന് 6,000 ഡോ​ള​റാ​യി വ​ർ​ദ്ധി​ച്ചു. ഇ​തി​നു​പു​റ​മേ, ‘വാ​ർ റി​സ്ക്’ ചാ​ർ​ജാ​യി 2,500 ഡോ​ള​ർ അ​ധി​ക​മാ​യും ഈ​ടാ​ക്കു​ന്നു​ണ്ട്. ഈ ​വ​ലി​യ തു​ക ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ൽ വ​ർ​ദ്ധ​ന​വ് വ​രു​ത്തി ഈ​ടാ​ക്കു​ക​യ​ല്ലാ​തെ വ്യാ​പാ​രി​ക​ൾ​ക്ക് മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ബാ​ബ് അ​ൽ മ​ന്ദ​ബ് വ​ഴി​യു​ള്ള ഗ​താ​ഗ​ത​ത്തി​നും ത​ട​സ്സം നേ​രി​ട്ട​തോ​ടെ പ്ര​തി​സ​ന്ധി ഇ​ര​ട്ടി​ച്ചു. ഒ​മാ​നി​ൽ​നി​ന്നു​ള്ള ക​ര​മാ​ർ​ഗ്ഗ​മു​ള്ള ച​ര​ക്കു​നീ​ക്ക​മാ​ണ് നി​ല​വി​ൽ ഏ​ക ആ​ശ്ര​യം. എ​ന്നാ​ൽ ഇ​ത് ചെ​ല​വ് ഇ​നി​യും വ​ർ​ദ്ധി​പ്പി​ക്കാ​നാ​ണ് സാ​ധ്യ​ത. ചെ​റു​കി​ട ഇ​റ​ക്കു​മ​തി ക​മ്പ​നി​ക​ൾ ഭൂ​രി​ഭാ​ഗ​വും നി​ല​വി​ൽ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​ത് പൂ​ർ​ണ​മാ​യും നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

എ​ല്ലാ പ്ര​തി​സ​ന്ധി​ക​ളും ത​ര​ണം ചെ​യ്ത് എ​ത്തു​ന്ന ക​ണ്ടെ​യ്ന​റു​ക​ൾ​ക്ക് അ​പ്ര​തീ​ക്ഷി​ത അ​ധി​ക​ച്ചെ​ല​വ് നേ​രി​ടേ​ണ്ടി വ​രു​ന്ന​താ​യി ഭ​ക്ഷ്യ-​ഭ​ക്ഷ്യേ​ത​ര ഇ​റ​ക്കു​മ​തി മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റൂ​ട്ട​ക്സ് ബി.​ഡി.​എം മു​ഷാ​ൽ ത​ഞ്ചേ​രി വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ ഗോ​ഡൗ​ണു​ക​ളി​ൽ സാ​ധ​ന​ങ്ങ​ളു​ടെ ശേ​ഖ​രം കു​റ​ഞ്ഞു​വ​രി​ക​യാ​ണ്. മി​ക്ക ചെ​റു​കി​ട ക​മ്പ​നി​ക​ളും വി​ത​ര​ണം നി​ർ​ത്തി​ക്ക​ഴി​ഞ്ഞു. ച​ര​ക്കു​നീ​ക്കം തു​ട​ർ​ന്നും ത​ട​സ്സ​പ്പെ​ട്ടാ​ൽ ഞ​ങ്ങ​ൾ​ക്ക് വി​ത​ര​ണം നി​ർ​ത്തി​വെ​ക്കേ​ണ്ടി വ​രും. ബ​സു​മ​തി അ​രി​യു​ടെ ഇ​റ​ക്കു​മ​തി​യി​ലാ​ണ് ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി. ഇ​പ്പോ​ൾ ത​ന്നെ വി​ല വ​ർ​ദ്ധി​പ്പി​ച്ച് വി​ൽ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് ഉ​ള്ള​ത്. യു​ദ്ധ സാ​ഹ​ച​ര്യം തു​ട​ർ​ന്നാ​ൽ അ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്ക് വി​ല ഇ​നി​യും വ​ൻ​തോ​തി​ൽ ഉ​യ​ർ​ന്നേ​ക്കാം -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​തി​മാ​സം മു​ന്നൂ​റി​ല​ധി​കം ക​ണ്ടെ​യ്ന​റു​ക​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ക​മ്പ​നി​യാ​ണ് റൂ​ട്ട​ക്സ്. യു​ദ്ധം നീ​ണ്ടു​പോ​യാ​ൽ വി​പ​ണി​യി​ൽ വ​ൻ​തോ​തി​ലു​ള്ള ക്ഷാ​മ​വും വി​ല​ക്ക​യ​റ്റ​വും ഉ​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​വാ​സി സ​മൂ​ഹം.

Tags:    
News Summary - Shipping lanes closing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.