സൗ​ദി​യി​ൽ ഈ​ത്ത​പ്പ​ഴ സീ​സ​ണ് തു​ട​ക്ക​മാ​യി; ല​ക്ഷ്യം വി​പ​ണ​ന ഏ​കോ​പ​ന​വും മി​ക​ച്ച ഈ​ത്ത​പ്പ​ഴ​ങ്ങ​ളു​ടെ പ്ര​ചാ​ര​ണ​വും

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള സീ​സ​ണ​ൽ വി​പ​ണി​ക​ളെ ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ട് നാ​ഷ​ന​ൽ സെൻറ​ർ ഫോ​ർ പാം​സ് ആ​ൻ​ഡ് ഡേ​റ്റ്സ് ‘മ​വാ​സിം ത​മൂ​റു​നാ’ (ന​മ്മു​ടെ ഈ​ത്ത​പ്പ​ഴ സീ​സ​ണു​ക​ൾ) കാ​മ്പ​യി​ന് തു​ട​ക്കം കു​റി​ച്ചു. ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ‘സീ​സ​ണ​ൽ മാ​ർ​ക്ക​റ്റ്സ് പ്ലാ​റ്റ്‌​ഫോം’ വ​ഴി​യാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

വി​പ​ണി​യി​ലെ ഇ​ട​പെ​ട​ലു​ക​ൾ കൂ​ടു​ത​ൽ സു​താ​ര്യ​വും കാ​ര്യ​ക്ഷ​മ​വു​മാ​ക്കു​ക, രാ​ജ്യ​ത്തെ ഉ​യ​ർ​ന്ന ഗു​ണ​നി​ല​വാ​ര​മു​ള്ള ഈ​ത്ത​പ്പ​ഴ ഇ​ന​ങ്ങ​ൾ മി​ക​ച്ച രീ​തി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ് ഇ​തി​െൻറ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ. സൗ​ദി​യു​ടെ സാം​സ്കാ​രി​ക​വും സാ​മൂ​ഹി​ക​വു​മാ​യ പാ​ര​മ്പ​ര്യ​വു​മാ​യും വൈ​വി​ധ്യ​മാ​ർ​ന്ന ഈ​ത്ത​പ്പ​ഴ ഇ​ന​ങ്ങ​ളു​മാ​യും ആ​ഴ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ടു കി​ട​ക്കു​ന്ന വി​വി​ധ പ്രാ​ദേ​ശി​ക ഉ​ത്സ​വ​ങ്ങ​ളെ ഈ ​സീ​സ​ൺ ഏ​കോ​പി​പ്പി​ക്കു​ന്നു.

അ​തീ​ഖ ഈ​ത്ത​പ്പ​ഴ സീ​സ​ൺ, ബു​റൈ​ദ ക​ർ​ണി​വ​ൽ, ഉ​നൈ​സ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സീ​സ​ൺ, മ​ദീ​ന ഈ​ത്ത​പ്പ​ഴ സീ​സ​ൺ, ജി​ദ്ദ ഈ​ത്ത​പ്പ​ഴ സീ​സ​ൺ, അ​ൽ അ​ഹ്സ സി​റാം ഈ​ത്ത​പ്പ​ഴ സീ​സ​ൺ തു​ട​ങ്ങി​യ​വ ഇ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​വ​യാ​ണ്.

രാ​ജ്യ​ത്തെ ഏ​റ്റ​വും പ്ര​മു​ഖ​വും ഗു​ണ​മേ​ന്മ​യു​ള്ള​തു​മാ​യ ഈ​ത്ത​പ്പ​ഴ വൈ​വി​ധ്യ​ങ്ങ​ൾ വ്യാ​പാ​രി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ഈ ​വേ​ദി​ക​ൾ അ​വ​സ​ര​മൊ​രു​ക്കു​ന്നു. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ, വ്യാ​പാ​രി​ക​ൾ, വി​ദേ​ശ ഇ​റ​ക്കു​മ​തി​ക്കാ​ർ എ​ന്നി​വ​രെ ആ​ക​ര്‍ഷി​ക്കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന കാ​ർ​ഷി​ക-​വി​പ​ണ​ന പ​രി​പാ​ടി​ക​ളാ​ണ് സീ​സ​ണി​െൻറ ഭാ​ഗ​മാ​യി ന​ട​ക്കു​ക.

ഇ​ത് ക​ർ​ഷ​ക​ർ​ക്കും വി​പ​ണ​ന​ക്കാ​ർ​ക്കും വാ​ങ്ങ​ലു​കാ​ർ​ക്കും ഒ​രു​പോ​ലെ മി​ക​ച്ച സാ​മ്പ​ത്തി​ക ലാ​ഭം ഉ​റ​പ്പാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു. 2023-ൽ ​ഡി​ജി​റ്റ​ലാ​യി പു​റ​ത്തി​റ​ക്കി​യ ‘സീ​സ​ണ​ൽ മാ​ർ​ക്ക​റ്റ്സ് പ്ലാ​റ്റ്‌​ഫോം’ വ​ഴി​യാ​ണ് ഈ ​ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും വി​പ​ണ​ന​ങ്ങ​ളു​ടെ​യും ഏ​കോ​പ​നം സാ​ധ്യ​മാ​ക്കു​ന്ന​ത്.

ക​രാ​റു​ക​ൾ ഡി​ജി​റ്റ​ലാ​യി രേ​ഖ​പ്പെ​ടു​ത്താ​നും, ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ അ​ള​വ്, വി​ല, ഇ​ന​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ത​ത്സ​മ​യം ന​ൽ​കാ​നും ഈ ​സം​വി​ധാ​നം സ​ഹാ​യി​ക്കും. മാ​ത്ര​വു​മ​ല്ല, വി​പ​ണി​യി​ൽ ക​ച്ച​വ​ട​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്ക് പ്ലാ​റ്റ്‌​ഫോ​മി​ലെ മു​ൻ​കൂ​ട്ടി​യു​ള്ള ര​ജി​സ്ട്രേ​ഷ​നും നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്.

കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​ലൂ​ടെ ദേ​ശീ​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന ‘സൗ​ദി വി​ഷ​ൻ 2030’-​െൻ​റ ല​ക്ഷ്യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യാ​ണ് പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ഈ​ത്ത​പ്പ​ഴ വി​പ​ണ​ന അ​ന്ത​രീ​ക്ഷം ആ​ധു​നി​കീ​ക​രി​ക്കാ​നും ക​ച്ച​വ​ട​ത്തി​ലെ സു​താ​ര്യ​ത വ​ർ​ധി​പ്പി​ക്കാ​നും നാ​ഷ​ന​ൽ സെൻറ​ർ ന​ട​ത്തു​ന്ന നി​ര​ന്ത​ര പ​രി​ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ‘മ​വാ​സിം ത​മൂ​റു​നാ.’

Tags:    
News Summary - Date season begins in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.