ഹാഇൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിച്ച മതവിജ്ഞാന സദസ്സിൽ ഹംസക്കുട്ടി സലഫി എടത്തനാട്ടുകര
സംസാരിക്കുന്നു
ഹാഇൽ: ഹാഇൽ ഇന്ത്യൻ ഇസ്ലാഹി സെൻററും ഹബീബ് മെഡിക്കൽ സെൻററും സംയുക്തമായി ‘ഖുർആൻ നിത്യജീവിതത്തിൽ’ എന്ന പ്രമേയത്തിൽ മതവിജ്ഞാന സദസ്സ് സംഘടിപ്പിച്ചു. ലോകത്ത് ഇന്ന് നിലനിൽക്കുന്ന മതഗ്രന്ഥങ്ങളിൽ ഏറ്റവും ആധികാരികമായ സമ്പൂർണ ഗ്രന്ഥം ഖുർആൻ മാത്രമാണെന്ന് ആധുനിക കണ്ടുപിടിത്തങ്ങൾ തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ഹംസക്കുട്ടി സലഫി എടത്തനാട്ടുകര അഭിപ്രായപ്പെട്ടു.
ബ്ലാക്ക് ഹോളുകൾക്കപ്പുറമുള്ള പ്രാപഞ്ചിക സത്യങ്ങൾ കണ്ടുപിടിക്കുന്നതിന് ഖുർആൻ ഒരു വഴികാട്ടിയായി മാറുന്ന ആധുനിക സാഹചര്യത്തിൽ, ആ ഗ്രന്ഥത്തെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ മനുഷ്യസമൂഹം തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ചടങ്ങിൽ ഇസ്ലാഹി സെൻറർ പ്രസിഡൻറ് അബൂബക്കർ ചെറായി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബാപ്പു എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനം ചെയ്തു. ഫഹദ് അബൂബക്കർ ഖിറാഅത്ത് നടത്തി. ഹബീബ് ഹോസ്പിറ്റൽ എം.ഡി നിസാം പാറക്കോട്ട്, ട്രഷറർ സക്കറിയ ആയഞ്ചേരി, നിയാസ് നല്ലളം, സൈദ് കൊണ്ടോട്ടി, റിയാസ് സനയ്യ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സെക്രട്ടറി സുധീർ പത്തനാപുരം സ്വാഗതവും ഷിബു കണ്ണനല്ലൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.