‘മ​തം, ഭ​ര​ണ​ഘ​ട​ന, ജ​നാ​ധി​പ​ത്യം; അ​ധി​കാ​രി​ക​ൾ അ​തി​ര് ക​ട​ക്കു​ന്നു’​എ​ന്ന വി​ഷ​യ​ത്തി​ൽ

കെ.​എം.​സി.​സി ഖ​മീ​സ് മു​ശൈ​ത്ത് ടൗ​ൺ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ച​ർ​ച്ച സം​ഗ​മ​ത്തി​ൽ സി​ദ്ദീ​ഖ്

സം​സാ​രി​ക്കു​ന്നു

മ​തം, ഭ​ര​ണ​ഘ​ട​ന, ജ​നാ​ധി​പ​ത്യം; കെ.​എം.​സി.​സി ച​ർ​ച്ച സം​ഗ​മം

ഖ​മീ​സ് മു​ശൈ​ത്ത്: കെ.​എം.​സി.​സി ഖ​മീ​സ് മു​ശൈ​ത്ത് ടൗ​ൺ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജൂ​ബി​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 'മ​തം, ഭ​ര​ണ​ഘ​ട​ന, ജ​നാ​ധി​പ​ത്യം; അ​ധി​കാ​രി​ക​ൾ അ​തി​ര് ക​ട​ക്കു​ന്നു'​എ​ന്ന വി​ഷ​യ​ത്തി​ൽ ച​ർ​ച്ച സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

ഇ​ന്ത്യ​യി​ലെ ഫാ​ഷി​സ്റ്റ് സം​ഘ്പ​രി​വാ​ർ ഭ​ര​ണ​കൂ​ടം ന​ട​ത്തി​വ​രു​ന്ന മാ​ധ്യ​മ, ഹി​ജാ​ബ് നി​രോ​ധ​നം വ​ഴി ഇ​ന്ത്യ​യി​ലെ ജ​നാ​ധി​പ​ത്യ​ത്തെ കു​ഴി​ച്ചു​മൂ​ടു​ക​യാ​ണെ​ന്ന് യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കെ.​എം.​സി.​സി നാ​ഷ​ന​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ജ​ലീ​ൽ കാ​വ​നൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി. ​അ​ലി പൊ​ന്നാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ൽ ജ​നൂ​ബ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​ദ്ദീ​ഖ് മാ​ഷ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന സി​ദ്ദീ​ഖിന് യോ​ഗ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. മു​ഹ​മ്മ​ദ് കു​ട്ടി മാ​താ​പ്പു​ഴ, വ​ഹാ​ബ് ക​രു​നാ​ഗ​പ്പ​ള്ളി, സ​ലിം പ​ന്താ​ര​ങ്ങാ​ടി, ഡോ. ​ലു​ഖ്മാ​ൻ, താ​ജ് ഷം​സു, മ​നാ​ഫ് പ​ര​പ്പി​ൽ, ഇ​ബ്രാ​ഹിം പ​ട്ടാ​മ്പി, മു​ഹ​മ്മ​ദ് അ​ലി ചെ​ന്ത്രാ​പ്പി​നി, ഹാ​ഫി​സ് രാ​മ​നാ​ട്ടു​ക​ര, മ​ഹ്സും എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ജീ​ബ് തു​വ്വൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഉ​മ്മ​ർ ചെ​ന്നാ​രി​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Religion, governance structure, democracy; KMCC Discussion Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.