പ്രാ​ദേ​ശി​ക സു​ര​ക്ഷ; സൗദി പ്രതിരോധമന്ത്രിയും പാക് സൈനിക മേധാവിയും കൂടിക്കാഴ്ച നടത്തി

റി​യാ​ദ്: സൗ​ദി പ്ര​തി​രോ​ധ മ​ന്ത്രി അ​മീ​ർ ഖാ​ലി​ദ് ബി​ൻ സ​ൽ​മാ​നും പാ​കി​സ്​​താ​ൻ സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ അ​സിം മു​നീ​റും റി​യാ​ദി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മേ​ഖ​ല​യി​ലെ സു​ര​ക്ഷാ സാ​ഹ​ച​ര്യ​ങ്ങ​ളും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പ്ര​തി​രോ​ധ സ​ഹ​ക​ര​ണ​വും ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി​രു​ന്നു ഈ ​നി​ർ​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച. സൗ​ദി അ​റേ​ബ്യ​ക്ക് നേ​രെ അ​ടു​ത്തി​ടെ ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളെ​ക്കു​റി​ച്ചും, വ​ർ​ധി​ച്ചു​വ​രു​ന്ന സം​ഘ​ർ​ഷാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​രു​നേ​താ​ക്ക​ളും ച​ർ​ച്ച ചെ​യ്തു. നി​ല​വി​ലു​ള്ള സം​യു​ക്ത പ്ര​തി​രോ​ധ ക​രാ​റി​​ന്റെ ച​ട്ട​ക്കൂ​ടി​നു​ള്ളി​ൽ നി​ന്നു​കൊ​ണ്ട് ഇ​റാ​ന്റെ നീ​ക്ക​ങ്ങ​ളെ ഇ​രു​പ​ക്ഷ​വും വി​ല​യി​രു​ത്തി.

സൗ​ദി​യു​ടെ സു​ര​ക്ഷ​ക്കും മേ​ഖ​ല​യി​ലെ സ​മാ​ധാ​ന​ത്തി​നും ഭീ​ഷ​ണി​യാ​കു​ന്ന ന​ട​പ​ടി​ക​ൾ ത​ട​യു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ച​ർ​ച്ച​യു​ടെ ഭാ​ഗ​മാ​യി. ഇ​റാ​ൻ വി​വേ​ക​പൂ​ർ​ണ​മാ​യ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും, സാ​ഹ​ച​ര്യം കൂ​ടു​ത​ൽ വ​ഷ​ളാ​ക്കു​ന്ന തെ​റ്റാ​യ തീ​രു​മാ​ന​ങ്ങ​ളി​ൽ നി​ന്ന് പി​ന്തി​രി​യു​മെ​ന്നും ഇ​രു​പ​ക്ഷ​വും പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. സൗ​ദി ജ​ന​റ​ൽ സ്​​റ്റാ​ഫ് മേ​ധാ​വി ഫ​യ്യാ​ദ് അ​ൽ​റു​വൈ​ലി, പ്ര​തി​രോ​ധ മ​ന്ത്രി​യു​ടെ ഇ​ൻ​റ​ലി​ജ​ൻ​സ് കാ​ര്യ ഉ​പ​ദേ​ഷ്​​ടാ​വ് ഹി​ഷാം ബി​ൻ സൈ​യ്ഫ എ​ന്നി​വ​രും ഈ ​ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Regional security; Saudi Defense Minister and Pakistani Army Chief meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.