ജിദ്ദ ചരിത്രമേഖലയിലെ റെഡ് സീ മ്യൂസിയം ഡിസംബർ ആറിന് തുറക്കും

ജിദ്ദ: യുനെസ്കോയുടെ ലോക പൈതൃകസ്ഥലമായ ജിദ്ദ ചരിത്രമേഖലയുടെ ഹൃദയഭാഗത്ത് പുനരുദ്ധരിച്ച റെഡ് സീ മ്യൂസിയം ഡിസംബർ ആറിന് തുറക്കുമെന്ന് സൗദി മ്യൂസിയം കമീഷൻ അറിയിച്ചു. ചെങ്കടലിെൻറ സാംസ്കാരികവും പ്രകൃതിദത്തവുമായ പൈതൃകങ്ങളുടെ സംരക്ഷണത്തിനും മനുഷ്യ ചരിത്രവുമായി ബന്ധപ്പെട്ട പുരാവസ്തുക്കളുടെ പ്രദർശനത്തിനുമുള്ള ഈ മ്യൂസിയം ജിദ്ദ ചരിത്രമേഖലയുടെ ആഗോളപ്രാധാന്യത്തിന് ഒരു മുതൽക്കൂട്ടായി മാറും. വിനോദസഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കുന്ന ഒരു കേന്ദ്രവുമായിരിക്കും.

‘വിഷൻ 2030’ന് അനുസൃതമായി ദേശീയ പൈതൃകം സംരക്ഷിക്കുന്നതിനുള്ള സൗദിയുടെ പ്രതിബദ്ധതയാണ് റെഡ് സീ മ്യൂസിയത്തിെൻറ നിർമാണത്തിൽ പ്രതിഫലിക്കുന്നതെന്ന് സാംസ്കാരിക മന്ത്രിയും മ്യൂസിയം കമീഷൻ ചെയർമാനുമായ അമീർ ബദർ ബിൻ ഫർഹാൻ പറഞ്ഞു. കല, സംസ്കാരം, വിദ്യാഭ്യാസം എന്നിവയിലൂടെ ജീവിതനിലവാരം ഉയർത്തുകയും ആളുകളെ ശാക്തീകരിക്കുകയും ചെയ്യുന്ന ഒരു സാംസ്കാരിക അടിസ്ഥാന സ്ഥാപനം നിർമിക്കുന്നതിനൊപ്പം റെഡ് സീ മ്യൂസിയം രാജ്യത്തിെൻറ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.

ആഴത്തിലുള്ള ഒരു സാംസ്കാരിക അനുഭവമായി രൂപകൽപന ചെയ്‌തിരിക്കുന്ന ഈ മ്യൂസിയം ഗവേഷണ രീതികളും പുരാവസ്തു സംരക്ഷണവും ഉപയോഗിച്ച് സമകാലിക സാങ്കേതികവിദ്യകളെ സംയോജിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കരയുടെയും കടലിെൻറയും സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ ബാബ് അൽ ബന്ദ് കെട്ടിടത്തിലാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പൈതൃക സംരക്ഷണത്തിനായുള്ള ഉയർന്ന പാരിസ്ഥിതിക സുസ്ഥിരത മാനദണ്ഡങ്ങൾക്കനുസൃതമായാണ് മ്യൂസിയം പുനഃസ്ഥാപിച്ചിരിക്കുന്നത്.

ലോകത്തിലേക്കുള്ള ജിദ്ദയുടെ യഥാർഥ കവാടം എന്ന നിലയിൽ ബാബ് അൽബന്ദ് വാസ്തുവിദ്യ സ്വഭാവവും ചരിത്രപരമായ പങ്കും നിലനിർത്തുന്നു. ഭൂതകാലത്തെയും വർത്തമാനത്തെയും ബന്ധിപ്പിക്കുന്ന ഒരു സാംസ്കാരിക നാഴികക്കല്ലായി പുനരുജ്ജീവിപ്പിക്കുകയും ചെങ്കടൽ തീരത്തെ സംസ്കാരങ്ങൾ തമ്മിലുള്ള പാലമെന്ന നിലയിൽ ചരിത്രപരമായ ജിദ്ദയുടെ അസ്ഥിത്വത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

23 ഗാലറികളിലായി ഏഴ് വിഭാഗങ്ങളായി തിരിച്ച് ചരിത്രപരവും കലാപരവുമായ 1000-ത്തിലധികം വസ്തുക്കളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ചെങ്കടലിെൻറ സാംസ്കാരിക വിനിമയങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള പ്രദേശത്തിെൻറ പാരിസ്ഥിതിക വൈവിധ്യം, തീരദേശ സമൂഹങ്ങൾ, സമുദ്ര വ്യാപാരം, തീർഥാടന പാതകൾ, കലാസൃഷ്ടികൾ എന്നിവയും അവ എടുത്തുകാണിക്കുന്നു.

ചൈനീസ് സെറാമിക്സ്, പവിഴപ്പുറ്റുകൾ, ആഭരണങ്ങൾ, നാവിഗേഷൻ ഉപകരണങ്ങൾ, ഭൂപടങ്ങൾ, കൈയെഴുത്തുപ്രതികൾ, ആർക്കൈവൽ ഫോട്ടോഗ്രാഫുകൾ എന്നിവയുൾപ്പെടെ അപൂർവമായ പുരാവസ്തുക്കളുടെയും പൈതൃക വസ്തുക്കളുടെയും വിപുലമായ ശേഖരം മ്യൂസിയത്തിലുണ്ട്. കൂടാതെ സൗദിയിലെയും വിദേശങ്ങളിലെയും പ്രമുഖ കലാകാരന്മാരുടെ ആധുനികവും സമകാലികവുമായ കലാസൃഷ്ടികളും ഇതിലുൾപ്പെടുന്നു.

വർക്ക്‌ഷോപ്പുകൾ, പരിശീലന കോഴ്‌സുകൾ, ഓപൺ ഫോറങ്ങൾ, സെമിനാറുകൾ എന്നിവ ഉൾക്കൊള്ളുന്ന പൊതു സാംസ്കാരിക പരിപാടികൾ മ്യൂസിയം ആരംഭിക്കും. ‘മെയ്ഡ് ഇൻ ദ റെഡ് സീ’ സംരംഭത്തിന് കീഴിലുള്ള കരകൗശല പരിശീലനം, ‘റെഡ് സീ ആർട്ട്’ പോലുള്ള സുസ്ഥിര കലാപദ്ധതികൾ, ആധികാരികതയും പരീക്ഷണാത്മകതയും സമന്വയിപ്പിക്കുന്ന ‘റെഡ് സീയുടെ സംഗീതം’ ഉൾപ്പെടെയുള്ള പ്രദേശത്തിെൻറ പൈതൃ

Tags:    
News Summary - Red Sea Museum to open on December 6

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.