അൻസിബ ഹസ്സനെ റിയാദ് ഇന്ത്യൻ മീഡിയ ഫോറത്തിനുവേണ്ടി പ്രസിഡൻറ് ഷംനാദ് കരുനാഗപ്പള്ളി സ്വീകരിക്കുന്നു
റിയാദ്: ഹ്രസ്വസന്ദർശനത്തിന് റിയാദിലെത്തിയ നടിയും താരസംഘടനയായ 'അമ്മ'യുടെ പ്രവർത്തകസമിതി അംഗവുമായ അൻസിബ ഹസ്സന് റിയാദ് ഇന്ത്യൻ മീഡിയ ഫോറം (റിംഫ്) സ്വീകരണം നൽകി.
താരം റിയാദ് മീഡിയ ഫോറം ഓഫിസ് സന്ദർശിച്ചു. തുടർന്ന് റിംഫ് സംഘടിപ്പിച്ച ഓണപ്പരിപാടികളിലും അൻസിബ പങ്കെടുത്തു. നാടോർമ ഉണർത്തുന്ന ഓണവിഭവങ്ങളോടെയുള്ള സദ്യയും ഓണത്തിനായുള്ള ഒരുക്കങ്ങളും പ്രവാസലോകത്ത് ഇത്ര സജീവമായി നടക്കുന്നത് കാണുമ്പോൾ ആശ്ചര്യവും ആഹ്ലാദവുമുണ്ടെന്ന് അൻസിബ പറഞ്ഞു. റിംഫ് പ്രസിഡൻറ് ഷംനാദ് കരുനാഗപ്പള്ളി പൂച്ചെണ്ട് നൽകി സ്വീകരിച്ചു.
മുൻ പ്രസിഡന്റുമാരായ നജിം കൊച്ചുകലുങ്ക്, വി.ജെ. നസറുദ്ദീൻ, സുലൈമാൻ ഊരകം എന്നിവരും ഭാരവാഹികളായ ഷഫീഖ് കിനാലൂർ, ഷിബു ഉസ്മാൻ, നാദിർഷ റഹ്മാൻ, മുജീബ് ചങ്ങരംകുളം, കോഓഡിനേറ്റർ നൗഫൽ പാലക്കാടൻ, ജയൻ കൊടുങ്ങല്ലൂർ, കനകലാൽ, നാസർ കാരക്കുന്ന്, നയീം, ഹാരിസ് ചോല എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.