വാ​യ​ന​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ദ്ദ​യി​ൽ സ​മീ​ക്ഷ-​പി.​ജി സ്മാ​ര​ക പ്ര​തി​മാ​സ വാ​യ​നാ​വേ​ദി ഒ​രു​ക്കി​യ സ​ർ​ഗ സ​ദ​സി​ൽ അ​ലി അ​രി​ക്ക​ത്ത് സം​സാ​രി​ക്കു​ന്നു

വാ​യ​ന​ദി​നം: പു​സ്ത​ക, സി​നി​മാ സം​വാ​ദം കൊ​ണ്ട് സ​ർ​ഗ സ​ദ​സ്സൊ​രു​ക്കി സ​മീ​ക്ഷ

ജി​ദ്ദ: ഗ്ര​ന്ഥ​ശാ​ല പ്ര​സ്ഥാ​ന​ത്തി​ന്റെ സാ​ര​ഥി പി.​എ​ൻ പ​ണി​ക്ക​രു​ടെ ഓ​ർ​മ്മ​ക​ളു​ണ​ർ​ത്തി സ​മീ​ക്ഷ-​പി.​ജി സ്മാ​ര​ക പ്ര​തി​മാ​സ വാ​യ​നാ​വേ​ദി ജി​ദ്ദ​യി​ൽ പു​സ്ത​ക ച​ർ​ച്ച​യും സി​നി​മാ സം​വാ​ദ​വും സം​ഘ​ടി​പ്പി​ച്ചു. എ​ൻ​കം​ഫ​ർ​ട്ട് ഹാ​ളി​ൽ ന​ട​ന്ന സ​ർ​ഗ​സ​ദ​സ് ജ​സ്ന താ​ഷി​ബ് എ​ഴു​തി​യ 'പ്ര​ണ​യ​വാ​തി​ൽ' എ​ന്ന പു​സ്ത​ക​ത്തി​ന്റെ ആ​സ്വാ​ദ​ന​ത്തോ​ടെ സു​നി​ൽ സൈ​ദ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ ഹം​സ മ​ദാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​രു​ന്ധ​തി റോ​യി​യു​ടെ 'മ​ദ​ർ മേ​രി കം​സ് റ്റു ​മി' മു​സാ​ഫി​റും എം. ​മു​കു​ന്ദ​ന്റെ 'മ​യ്യ​ഴി​പ്പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ൽ' പ്യാ​രി മി​ർ​സ​യും സു​ധാ​മൂ​ർ​ത്തി​യെ​ക്കു​റി​ച്ചു​ള്ള ക​ഥ വി​വേ​കും അ​ഭീ​ഷ് ശോ​ഭ​യു​ടെ 'പ്ര​ചോ​ദ​ന​ദാ​യ​ക​മാ​യ ഒ​രു സാ​രോ​പ​ദേ​ശ​ക​ഥ' സ​ന്തോ​ഷ് വ​ട​വ​ട്ട​ത്തും ഡോ. ​ജോ​സ​ഫ് മ​ർ​ഫി​യു​ടെ 'ദി ​പ​വ​ർ ഓ​ഫ് യു​വ​ർ സ​ബ്‌​കോ​ൺ​ഷ്യ​സ് മൈ​ൻ​ഡ്' ര​വീ​ന്ദ്ര​നും അ​വ​ത​രി​പ്പി​ച്ചു.

അ​ന്ത​രി​ച്ച ന​ട​ൻ സ​ലിം കു​മാ​റി​നെ​ക്കു​റി​ച്ചു​ള്ള അ​നു​സ്മ​ര​ണ​വും ജാ​ഫ​ർ പ​നാ​ഹി​യു​ടെ 'ദി ​വൈ​റ്റ് ബ​ലൂ​ൺ' എ​ന്ന ച​ല​ച്ചി​ത്ര​ത്തെ​കു​റി​ച്ചു​ള്ള ആ​സ്വാ​ദ​ന​വും അ​ലി അ​രീ​ക്ക​ത്ത് ന​ട​ത്തി. 3BHK എ​ന്ന സി​നി​മ​യു​ടെ ആ​സ്വാ​ദ​നം കൃ​പ സ​ന്തോ​ഷും ന​ട​ത്തി. ഹ​രി​ത സാ​വി​ത്രി​യു​ടെ സി​ൻ ഹം​സ മ​ദാ​രി​യും സ്റ്റീ​വ​ൻ സ്ലോ​മ​ൻ, ഫി​ലി​പ് ഫേ​ൺ​ബാ​ച് എ​ന്നി​വ​രു​ടെ 'ദി ​നോ​ള​ജ് ഇ​ല്ല്യൂ​ഷ​ൻ' അ​സൈ​ൻ ഇ​ല്ലി​ക്ക​ലും വി​ല​യി​രു​ത്തി.

പ്ര​വാ​സ ലോ​ക​ത്തെ ജ​ഡ​ങ്ങ​ൾ നാ​ട്ടി​ല​യ​ക്കു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ അ​ഷ്‌​റ​ഫ് താ​മ​ര​ശ്ശേ​രി​യു​ടെ ജീ​വി​ത​മെ​ഴു​തി​യ ജി. ​പ്ര​ജേ​ഷ് സെ​ന്നി​ന്റെ 'ഒ​ടു​വി​ൽ ഒ​രു കൂ​ട്ട്' വാ​യ​നാ​നു​ഭ​വം സ​ലീ​നാ മു​സാ​ഫി​ർ പ​ങ്കു​വെ​ച്ചു. നീ​നു വി​വേ​ക് വാ​യ​ന​ദി​ന സ​ന്ദേ​ശം ന​ൽ​കി. മു​ഹ്‌​സി​ൻ കാ​ളി​കാ​വ് നാ​ട​ൻ പാ​ട്ടി​ന്റെ രം​ഗാ​വി​ഷ്കാ​രം നി​ർ​വ​ഹി​ച്ചു. മി​ർ​സ ശ​രീ​ഫ്, അ​ബ്ദു​ല്ല മു​ക്ക​ണ്ണി, രാ​ജേ​ഷ് നി​ല​മ്പൂ​ർ, അ​തു​ല്യ അ​ഭീ​ഷ്, വീ​രാ​ൻ കു​ട്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. വാ​യ​നാ​ദി​ന​പ​രി​പാ​ടി​ക​ളു​ടെ സ​മ​ഗ്രാ​വ​ലോ​ക​നം റ​ജി​യാ വീ​രാ​ൻ ന​ട​ത്തി. ക​ൺ​വീ​ന​ർ അ​സൈ​ൻ ഇ​ല്ലി​ക്ക​ൽ സ്വാ​ഗ​ത​വും ബി​ജു രാ​മ​ന്ത​ളി ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - reading day celebration by sameeksha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.