ജാഫറലി പാലക്കോട് (ചെയർ.), ഷഹീർ കാട്ടൂർ പിലാത്തറ
(പ്രസി.), ഹംസക്കുഞ്ഞി കൊട്ടില (ജന. സെക്ര.), അബ്ദുല്ല
പെരുമ്പ (ട്രഷ.)
ജിദ്ദ: നവാഗത സംഗമം കാമ്പയിന്റെ ഭാഗമായി കെ.എം.സി.സി ജിദ്ദ പയ്യന്നൂർ, കല്യാശ്ശേരി സംയുക്ത മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു. കെ.എം.സി.സി ജിദ്ദ കണ്ണൂർ ജില്ല പ്രസിഡൻറ് നൗഷാദ് ചപ്പാരപടവ് ഉദ്ഘാടനം ചെയ്തു. ജബ്ബാർ മാതമംഗലം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സകരിയ ആറളം നവാഗത സംഗമ കാമ്പയിൻ വിശദീകരിച്ചു.
മുൻ ജില്ലാ പ്രസിഡൻറ് ജാഫറലി പാലക്കോട്, മണ്ഡലം നിരീക്ഷകൻ റഷീദ് വട്ടിപ്രം, അഷ്റഫ് കോയിപ്ര തുടങ്ങിയവർ സംസാരിച്ചു. സാദിഖ് കൊട്ടില സ്വാഗതവും അബ്ദുല്ല പെരുമ്പ നന്ദിയും പറഞ്ഞു. എസ്.വി അലി ആലക്കാട് പ്രാർത്ഥനക്ക് നേതൃത്വം നൽകി. കൺവെൻഷനിൽ സംയുക്ത മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികൾ: ജാഫറലി പാലക്കോട് (ചെയർ.), ജബ്ബാർ മാതമംഗലം, സാദിഖ് കൊട്ടില, മജീദ് മണ്ടൂർ (ഉപദേശക സമിതി അംഗങ്ങൾ), ഷഹീർ കാട്ടൂർ പിലാത്തറ (പ്രസി.), അഷ്റഫ് കോയിപ്ര, എസ്.വി. അലി ആലക്കാട്, ബഷീർ അരിയിൽ, നബീൽ പി.വി വെള്ളെക്കാട് (വൈ. പ്രസി.), ഹംസക്കുഞ്ഞി കൊട്ടില (ജന. സെക്ര.), ഉമ്മർകുട്ടി ആലക്കാട്, മുനീർ അരവഞ്ചാൽ, സകരിയ കൊട്ടില, ഷകീർ പെരുവാമ്പ (ജോ. സെക്ര.), അബ്ദുല്ല പെരുമ്പ (ട്രഷ.), അസീസ് മാതമംഗലം, ഇബ്രാഹീം അരിയിൽ, സാബിർ കൊട്ടില, യൂനുസ് കുറ്റൂർ, സി.എച്ച്. ഷഹീർ (കമ്മിറ്റി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.