ജി​ദ്ദ അ​ക്ഷ​രം വാ​യ​നാ​വേ​ദി സം​ഘ​ടി​പ്പി​ച്ച ‘വാ​യ​ന​യും എ​ഴു​ത്തും’ പ​രി​പാ​ടി​യി​ൽ കെ.​ടി. അ​ബൂ​ബ​ക്ക​ർ സം​സാ​രി​ക്കു​ന്നു

വായനയും എഴുത്തും സാമൂഹിക നന്മയ്ക്കായി ഉപയോഗിക്കണം; ജിദ്ദ അക്ഷരം വായനാവേദി

ജി​ദ്ദ: വാ​യ​ന, എ​ഴു​ത്ത്, സോ​ഷ്യ​ൽ മീ​ഡി​യ തു​ട​ങ്ങി​യ സ​ർ​ഗാ​ത്മ​ക ക​ർ​മ​ങ്ങ​ളെ​ല്ലാം സാ​മൂ​ഹി​ക ന​ന്മ​യ്ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ദ്ദ അ​ക്ഷ​രം വാ​യ​നാ​വേ​ദി സം​ഘ​ടി​പ്പി​ച്ച ച​ർ​ച്ചാ പ​രി​പാ​ടി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ‘വാ​യ​ന, എ​ഴു​ത്ത്, സോ​ഷ്യ​ൽ മീ​ഡി​യ’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി വേ​റി​ട്ട ച​ർ​ച്ച​ക​ൾ കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

ലോ​ക സാ​ഹി​ത്യ​ത്തി​ലെ പ്ര​മു​ഖ എ​ഴു​ത്തു​കാ​ർ പ​ത്ര​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തും നി​സ്തു​ല​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ​വ​രാ​യി​രു​ന്നു​വെ​ന്നും, സാ​ഹി​ത്യ​വും പ​ത്ര​പ്ര​വ​ർ​ത്ത​ന​വും അ​ഭേ​ദ്യ​മാ​യി ഇ​ഴ​ചേ​ർ​ന്ന് നി​ൽ​ക്കു​ന്നു​വെ​ന്നും മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ എ​ഴു​ത്തു​കാ​ര​നും പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യ മു​സാ​ഫി​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. നാ​ല് കൃ​തി​ക​ളു​ടെ ര​ച​യി​താ​വാ​യ റ​ജി​യ വീ​രാ​നും പ​രി​പാ​ടി​യി​ൽ ത​െൻറ എ​ഴു​ത്ത​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. ‘സോ​ഷ്യ​ൽ മീ​ഡി​യ: ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ’ എ​ന്ന വി​ഷ​യം അ​ബ്​​ദു​ല്ല പെ​രി​ങ്ങാ​ടി അ​വ​ത​രി​പ്പി​ച്ചു. മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളെ പ്ര​കാ​ശി​പ്പി​ക്കാ​നു​ള്ള ശ​ക്ത​മാ​യ മാ​ധ്യ​മ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ എ​ന്ന് കെ.​ടി. അ​ബൂ​ബ​ക്ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ത​ങ്ങ​ളു​ടെ പോ​സ്​​റ്റു​ക​ൾ​ക്ക് റീ​ച്ച് കി​ട്ടാ​ൻ വേ​ണ്ടി ഏ​ത​റ്റം വ​രെ​യും പോ​കു​ന്ന പ്ര​വ​ണ​ത നി​രു​ത്സാ​ഹ​പ്പെ​ടു​ത്ത​ണ​മെ​ന്നും വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും സ​ലാ​ഹ് കാ​രാ​ട് പ​റ​ഞ്ഞു. റാ​ഫി കൊ​ച്ചി​യും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു.

ഇ​ബ്രാ​ഹീം ശം​നാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മും​താ​സ് മെ​ഹ്‌​മൂ​ദ് ഖു​ർ​ആ​ൻ പാ​രാ​യ​ണം നി​ർ​വ​ഹി​ച്ചു. അ​ബ്​​ദു​ൽ ല​തീ​ഫ് ക​രി​ങ്ങ​നാ​ട്, ജ​സീ​ന ബ​ഷീ​ർ എ​ന്നി​വ​ർ ക​വി​ത ആ​ല​പി​ച്ചു.

സു​ൽ​ഫി​ക്ക​ർ കാ​ലി​ക്ക​റ്റ്, മും​താ​സ് മെ​ഹ്‌​മൂ​ദ്, അ​ബ്​​ദു സു​ബു​ഹാ​ൻ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ശി​ഹാ​ബ് ക​രു​വാ​ര​ക്കു​ണ്ട് സ്വാ​ഗ​ത​വും എം. ​അ​ഷ്റ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു. നൗ​ഷാ​ദ് നി​ടോ​ളി, സൈ​നു​ദ്ദീ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Reading and writing should be used for social good; Jeddah Aksharam reading platform

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.