അൽഖോബാർ: ലോകായുക്തയെ നിർവീര്യമാക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് കെ.എം.സി.സി റാക്ക ഏരിയ സമ്മേളനം. സര്‍ക്കാര്‍തലത്തിലെ അഴിമതി ഇല്ലാതാക്കാന്‍ പൊതുജന താല്പര്യത്തിനു വേണ്ടി സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഭരണഘടന നിയമ വ്യവസ്ഥിതിയാണ് ലോകായുക്ത. അതിെൻറ അധികാരപരിധി നിശ്ചയിക്കുന്ന ലോകായുക്ത ഭേദഗതി ഓര്‍ഡിനൻസ് ആ നിയമസംവിധാനത്തെ അപ്രസക്തമാക്കുന്നതാണെന്നും ഭരണതലത്തിലെ അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന നിലപാട് സ്വീകരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നയം ജനാധിപത്യ വിരുദ്ധമാണെന്നും സമ്മേളനത്തിൽ സംസാരിച്ചവർ കുറ്റപ്പെടുത്തി.
രണതലത്തിലെ അഴിമതി തടയാന്‍ ഭരണഘടനാനുസൃതമായി നിലവില്‍ വന്ന സംവിധാനങ്ങളെ നിര്‍വീര്യമാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജനകീയ പോരാട്ടമുയരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഇക്ബാല്‍ ആനമങ്ങാട് അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി ദേശീയ സെക്രട്ടേറിയറ്റംഗം സുലൈമാന്‍ കൂലെരി ഉദ്ഘാടനം ചെയ്തു. അൽഖോബാർ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് പാണ്ടികശാല മുഖ്യപ്രഭാഷണം നടത്തി. അംഗത്വ കാര്‍ഡ് വിതരണം ഫൈസല്‍ വാണിയമ്പലത്തിന് നല്കി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സലാം ഹാജി കുറ്റിക്കാട്ടൂര്‍ ഉദ്ഘാടനം ചെയ്തു. സിറാജ് ആലുവ, നജീബ് ചീക്കിലോട്, നാസര്‍ ചാലിയം, മുജീബുദ്ദീന്‍ ഈരാറ്റുപേട്ട, ഫൈസല്‍ കൊടുമ, ഇസ്മാഈൽ പുള്ളാട്ട്, ഷറഫുദ്ദീന് വെട്ടം, ലുബൈദ് ഒളവണ്ണ, അന്‍വര്‍ ഷാഫി വളാഞ്ചേരി, അബ്ദുല്‍ മജീദ് തവനൂര്‍, ഷാനി പയ്യോളി, ഹുസൈൻ നിലമ്പൂര്‍ എന്നിവര്‍ സംസാരിച്ചു.
തൗഫീഖ് താനാളൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അബ്ദുല്‍ ജബ്ബാര്‍ വിദ്യാനഗര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അനസ് പകര സ്വാഗതവും ബീരാന് കുട്ടി ചേരൂര്‍ നന്ദിയും പറഞ്ഞു. ബദര്‍ നുഫൈല്‍ ഖിറാഅത്ത് നടത്തി. സൗദി കെ.എം.സി.സി അംഗത്വ കാമ്പയിെൻറ അടിസ്ഥാനത്തില്‍ അൽഖോബാർ സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴിലെ റാക്ക ഏരിയ കമ്മിറ്റി ഭാരവാഹികളായി ഷാനി പേരാമ്പ്ര (പ്രസി.), റഷീദ് കരുനാഗപ്പള്ളി, അഫ്സല് ഷെയ്സ്തി ഖാൻ നെല്ലിക്കുഴി, സാദത്ത് മതിലകം (വൈസ് പ്രസി.), ബീരാൻകുട്ടി ചേറൂർ (ജന. സെക്ര.), അനസ് പകര, തൗഫീഖ് താനാളൂർ, ആഷിഖ് മണ്ണാർക്കാട് (സെക്ര.), നിസാറുദ്ദീൻ കൊല്ലം (ട്രഷ.), ഹുസൈൻ നിലമ്പൂര്‍ (ജീവകാരുണ്യ വിഭാഗം കണ്.), ജമാൽ കുറ്റ്യാടി, ഫസലുറഹ്മാൻ മണ്ണാർക്കാട്, ഹഫീസ് കാസർകോട് (പ്രവർത്തക സമിതിയംഗങ്ങൾ), സിദ്ദീഖ് പാണ്ടികശാല, സിറാജ് ആലുവ, ഫൈസൽ കൊടുമ, ഇക്ബാൽ ആനമങ്ങാട്, മുജീബുദ്ദീന്‍ ഈരാറ്റുപേട്ട, അബ്ദുൽ ജബ്ബാർ വിദ്യാനഗര്‍, കലാം മീഞ്ചന്ത, സൈനുദ്ദീന്‍ തിരൂര്‍ (ഉപദേശക സമിതി) എന്നിവരെ യോഗം തെരഞ്ഞെടുത്തു.
സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ആസിഫ് മേലങ്ങാടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.