റിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണ പരിപാടി പ്രസിഡൻറ് സലീം കളക്കര ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 35-ാമത് അനുസ്മരണ ദിനത്തോടനുബന്ധിച്ച് റിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ബത്ഹ സബർമതിയിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ നിരവധി പ്രവർത്തകരും ഒ.ഐ.സി.സി ഭാരവാഹികളും പങ്കെടുത്ത ചടങ്ങിൽ രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ ദർശനങ്ങളും രാജ്യത്തിനായി നൽകിയ സംഭാവനകളും വിപുലമായി അനുസ്മരിച്ചു. പ്രസിഡൻറ് സലീം കളക്കര ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറും പ്രോഗ്രാം കൺവീനറുമായ സജീർ പുന്തുറ അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ല പ്രസിഡൻറ് നാസർ വലപ്പാട് ആമുഖ പ്രഭാഷണം നടത്തി.
സീനിയർ വൈസ് പ്രസിഡൻറ് രഘുനാഥ് പറശ്ശിനിക്കടവ് മുഖ്യപ്രഭാഷണം നടത്തി. രാജ്യത്തിെൻറ ഐക്യവും സൗഹൃദവും കാത്തുസൂക്ഷിക്കാൻ രാജീവ് ഗാന്ധി നടത്തിയ പ്രവർത്തനങ്ങൾ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ എക്കാലവും ഓർമിക്കപ്പെടുന്നതാണെന്നും, രാഷ്ട്രീയത്തിൽ ശുചിത്വവും ജനസേവന മനോഭാവവും ഉയർത്തിപ്പിടിച്ച നേതാവായിരുന്നു അദ്ദേഹമെന്നും രഘുനാഥ് പറശ്ശിനിക്കടവ് ഓർമിപ്പിച്ചു. തുടർന്ന് ഒ.ഐ.സി.സി ഭാരവാഹികളായ സുരേഷ് ശങ്കർ, അബ്ദുല്ല വല്ലാഞ്ചിറ, നൗഫൽ പാലക്കാൻ, അഡ്വ. എൽ.കെ. അജിത്, അമീർ പട്ടണത്ത്, ഷുക്കൂർ ആലുവ, സൈഫ് കായംകുളം, ഒമർ ഷരീഫ്, ഷാജി മടത്തിൽ, നസീർ ഹനീഫ, സന്തോഷ് കണ്ണൂർ, വിൻസൻറ് തിരുവനന്തപുരം, ജിബിൻ സമദ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ ഷഫീഖ് കിനാലൂർ ചടങ്ങിൽ സ്വാഗതവും ബഷീർ കോട്ടക്കൽ നന്ദിയും പറഞ്ഞു. അശ്റഫ് മേച്ചേരി, മാള മുഹിയിദ്ധീൻ, മുഹമ്മദ് ഖാൻ, നാസർ മാവൂർ, ഷംസീർ പാലക്കാട്, ഷറഫു ചിറ്റൻ, അൻസാർ വർക്കല, സാദിഖ് വടപുറം, റോയ് വയനാട്, അശ്റഫ് ആലപ്പുഴ, ഹരീന്ദ്രൻ കണ്ണൂർ, ഹാഷിം കണ്ണാടിപറമ്പ്, സമദ് വയനാട്, സുജിത്ത് കണ്ണൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.