?????? ????????????? ??????? ??

ദക്ഷിണ സൗദിയിൽ ശക്തമായ മഴ

അൽബാഹ: വ്രതമാസത്തിന്​ കുളിരുപകർന്ന്​ ദക്ഷിണ സൗദിയിലെ അൽബാഹ, അസീർ, ത്വാഇഫ്​ എന്നീ മേഖലകളിൽ ശക്തമായ മഴ. വെള്ളിയ ാഴ്​ചയാണ്​ ഇൗ മേഖലയ​ുടെ വിവിധ ഭാഗങ്ങളിൽ ഇടിയും കാറ്റും ആലിപ്പഴ വർഷത്തോടും കൂടിയ സാമാന്യം നല്ല മഴയുണ്ടായത്​. അൽബാഹയിലെ ഹസ്​ന, അബ്​ന, ഖൽവ എന്നീ തുരങ്കങ്ങൾ മുൻകരുതലെന്നോണം സിവിൽ ഡിഫൻസ്​ തൽക്കാലത്തേക്ക്​ അടച്ചു.

താഴ്​വരകളിൽ കുടുങ്ങിയ വാഹനങ്ങൾ രക്ഷപ്പെടുത്തുകയുണ്ടായി. അസീർ, ത്വാഇഫ്​ എന്നീ മേഖലയിലുടെ വിവിധ ഭാഗങ്ങളിലും നല്ല മഴയുണ്ടായതായി റിപ്പോർട്ടുണ്ട്​. പല ഭാഗങ്ങളിലും വീടുകളിലേക്ക്​ വെള്ളം കയറി​ കേടുപാടുകളുണ്ടായി. വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി. പാറക്കല്ലുകൾ വീണതിനാൽ റോഡുകളിൽ ഗതാഗത തടസവും അനുഭവപ്പെട്ടു. താഴ്​വരകളിൽ കുടുങ്ങിയവരെ ആളുകളും സിവിൽ ഡിഫൻസും ചേർന്ന്​ രക്ഷപ്പെടുത്തി.

Tags:    
News Summary - rain-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.