ത​നി​മ ത​ബൂ​ക്ക് സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ നി​ന്ന്

ത​ബൂ​ക്കി​ൽ ത​നി​മ ഇ​ഫ്താ​ർ സം​ഗ​മം

ത​ബൂ​ക്ക്: ഐ​ക്യ​ത്തി​െൻറ​യും സൗ​ഹൃ​ദ​ത്തി​െൻറ​യും സ​ന്ദേ​ശ​മു​യ​ർ​ത്തി ത​നി​മ ത​ബൂ​ക്ക് സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം പ്ര​വാ​സി സ​മൂ​ഹ​ത്തി​െൻറ സ​ജീ​വ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. ത​ബൂ​ക്കി​ലെ വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ​യും ക്ല​ബ്ബു​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ ഒ​ത്തു​ചേ​ർ​ന്ന സം​ഗ​മം, പ്ര​ദേ​ശ​ത്തെ പ്ര​വാ​സി സ​മൂ​ഹ​ത്തി​നി​ട​യി​ലു​ള്ള സ​ഹ​വ​ർ​ത്തി​ത്വ​ത്തി​െൻറ​യും യോ​ജി​പ്പി​െൻറ​യും വി​ളം​ബ​ര​മാ​യി മാ​റി. ത​നി​മ ത​ബൂ​ക്ക് സോ​ണ​ൽ പ്ര​സി​ഡ​ൻ​റ്​ സി​റാ​ജ് എ​റ​ണാ​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സെ​ക്ര​ട്ട​റി അ​സ്‌​ല​ഹ് ക​ക്കോ​ടി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. അ​നീ​സു​ദ്ദീ​ൻ ചെ​റു​കു​ള​മ്പ് (ഗ​ൾ​ഫ് മാ​ധ്യ​മം), മൗ​ല​വി ഫൈ​സ​ൽ മ​ദ​നീ, ജാ​ഫ​ർ ഖാ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

പ്ര​വാ​സി സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് മു​സ്ത​ഫ തെ​ക്ക​ൻ (മാ​സ്), സ​മ​ദ് അ​ഞ്ചി​ല​ങ്ങാ​ടി (കെ.​എം.​സി.​സി), നൗ​ഷാ​ദ് (ഒ.​ഐ.​സി.​സി), ഉ​ണ്ണി മു​ണ്ടു​പ​റ​മ്പ് (സി.​സി.​ഡ​ബ്ല്യൂ.​എ), ഷാ​ജ​ഹാ​ൻ കൊ​ല്ലം (ഓ​ച്ചി​റ ക​ലാ​കേ​ന്ദ്ര) എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ത​ബൂ​ക്കി​ലെ വി​വി​ധ കൂ​ട്ടാ​യ്മ​ക​ൾ​ക്കി​ട​യി​ൽ നി​ല​നി​ൽ​ക്കു​ന്ന മാ​തൃ​കാ​പ​ര​മാ​യ സൗ​ഹൃ​ദ​വും സ​ഹ​ക​ര​ണ​വും ഏ​റെ പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും, പൊ​തു​ന​ന്മ​യ്ക്കാ​യി ഇ​ത്ത​രം ബ​ന്ധ​ങ്ങ​ൾ എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും നി​ല​നി​ൽ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും ച​ട​ങ്ങി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജ​ലീ​ൽ കു​ന്ന​കാ​വ്, അ​ഫ്നാ​ൻ കു​നി​യി​ൽ, അ​ലി പൊ​ന്നാ​നി, ബ​ഷീ​ർ കു​ന്ന​ക്കാ​വ്, നൗ​ഷാ​ദ് എ​ട​വി​ല​ങ്ങ്, ശി​ഹാ​ബ് ആ​ല​പ്പു​ഴ എ​ന്നി​വ​ർ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Tanima Iftar gathering in Tabuk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.