ത​നി​മ ഖു​ർ​ആ​ൻ പ്ര​ശ്നോ​ത്ത​രി നി​ഹാ​ല നാ​സ​ർ, മു​ന അ​നീ​സ്, അ​നീ​സു​ൽ ഇ​സ്‌​ലാം എ​ന്നി​വ​ർ​ക്ക് വി​ജ​യം

ജി​ദ്ദ: റ​മ​ദാ​നി​ൽ ‘ഇ​സ്സ​ത്താ​ണ് ഇ​സ്‌​ലാം, വീ​ണ്ടെ​ടു​പ്പാ​ണ് റ​മ​ദാ​ൻ’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ത​നി​മ വെ​സ്​​റ്റേ​ൺ പ്രൊ​വി​ൻ​സ് സം​ഘ​ടി​പ്പി​ച്ച ഖു​ർ​ആ​ൻ പ്ര​ശ്നോ​ത്ത​രി​യു​ടെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ജി​ദ്ദ​യി​ൽ നി​ന്നു​ള്ള നി​ഹാ​ല നാ​സ​ർ ഒ​ന്നാം സ്ഥാ​ന​വും, മ​ക്ക​യി​ൽ നി​ന്നു​ള്ള മു​ന അ​നീ​സ്, അ​നീ​സു​ൽ ഇ​സ്‌​ലാം എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ളും ക​ര​സ്ഥ​മാ​ക്കി. ഖു​ർ​ആ​നി​ലെ ‘അ​ൽ മും​ത​ഹി​ന’ അ​ധ്യാ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​യി​രു​ന്നു മ​ത്സ​രം. ഇ​തി​ന് മു​ന്നോ​ടി​യാ​യി ഖു​ർ​ആ​ൻ പാ​ഠ​ഭാ​ഗ​ങ്ങ​ളും ഓ​ഡി​യോ, വീ​ഡി​യോ ക്ലാ​സു​ക​ളും മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി​യി​രു​ന്നു. ജി​ദ്ദ, മ​ക്ക, മ​ദീ​ന, യാം​ബു, ത​ബൂ​ക്ക്, അ​സീ​ർ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​യി അ​ഞ്ഞൂ​റി​ല​ധി​കം പേ​ർ ഓ​ൺ​ലൈ​ൻ വ​ഴി ന​ട​ന്ന പ്രാ​ഥ​മി​ക മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഇ​തി​ൽ നി​ന്ന് മി​ക​ച്ച മാ​ർ​ക്ക് നേ​ടി​യ 14 പേ​രാ​ണ് മെ​ഗാ ഫൈ​ന​ലി​ൽ മാ​റ്റു​ര​ച്ച​ത്.

അ​ബ്​​ദു സു​ബ്ഹാ​ൻ അ​ബ്ബാ​സ് അ​വ​താ​ര​ക​നാ​യ ച​ട​ങ്ങി​ൽ അ​ജ്‌​മ​ൽ അ​ബ്​​ദു​ൽ ഗ​ഫൂ​ർ സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി. ത​നി​മ വെ​സ്​​റ്റേ​ൺ പ്രൊ​വി​ൻ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ​റു​ൽ ഫാ​റൂ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഖു​ർ​ആ​ൻ സ്​​റ്റ​ഡി സെൻറ​ർ പ്രൊ​വി​ൻ​സ് കോ​ഓ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ​ലി പ​ട്ടാ​മ്പി സ്വാ​ഗ​തം ആ​ശം​സി​ച്ചു.പ്ര​ശ്നോ​ത്ത​രി കോ​ഓ​ഡി​നേ​റ്റ​ർ ടി.​പി. ഷ​റ​ഫു​ദ്ദീ​ൻ സ​മാ​പ​ന പ്ര​സം​ഗം ന​ട​ത്തി. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ പി​ന്നീ​ട് ന​ട​ക്കു​ന്ന പൊ​തു​പ​രി​പാ​ടി​യി​ൽ വെ​ച്ച് വി​ത​ര​ണം ചെ​യ്യു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - Tanima Quran quizzes won by Nihala Nasser, Muna Anees, and Aneesul Islam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.