ജിദ്ദയിലെ ‘പെൺ കരുത്ത്’ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽനിന്ന്
ജിദ്ദ: പ്രവാസലോകത്തെ വനിതകളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനുമായി രൂപവത്കരിച്ച ജിദ്ദയിലെ പ്രമുഖ വനിതാ കൂട്ടായ്മയായ എംപവറിങ് വുമൺസ് അലയൻസ് (ഇ.ഡബ്യു.എ) 'പെൺകരുത്ത്' എന്ന പേരിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജിദ്ദ റിഹാബിലെ പാർക്കിൽ നടന്ന ഇഫ്താർ കുടുംബസംഗമത്തിൽ എക്സിക്യൂട്ടിവ് അംഗങ്ങളടക്കമുള്ളവർ തങ്ങളുടെ വീടുകളിൽ നിന്നും തയ്യാറാക്കിക്കൊണ്ടുവന്ന രുചികരമായ വിഭവങ്ങൾ പരസ്പരം പങ്കുവെച്ചു. കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ ജിദ്ദയിലെ ശ്രദ്ധേയമായ സാംസ്കാരിക സംഘടനയായി മാറിയ ഇ.ഡബ്യു.എയ്ക്ക് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതകളെ ഒരുമിച്ച് ചേർക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. പ്രവാസ ജീവിതത്തിൽ പരസ്പരസഹകരണവും ഒത്തൊരുമയും ഐക്യവും വളർത്തുകയാണ് ഇത്തരത്തിലുള്ള ഇഫ്താർ സംഗമങ്ങളിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് പരിപാടിയിൽ സംസാരിച്ച സംഘടനയുടെ അഡ്മിനും ഫൗണ്ടറുമായ സോഫിയ സുനിൽ വ്യക്തമാക്കി. ചടങ്ങിൽ മറിയം റോസ് ടീച്ചർ റമദാൻ സന്ദേശം നൽകി. കോഓഡിനേറ്റർമാരായ സബീന റാഫി, ജ്യോതി ബാബുകുമാർ, സാബിറ മജീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.