റി​യാ​ദി​ലെ കി​ങ്​ ഫ​ഹ​ദ് ഹൈ​വേ​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

റി​യാ​ദ്: സൗ​ദി ത​ല​സ്ഥാ​ന​ത്തെ പ്ര​ധാ​ന റോ​ഡാ​യ കി​ങ്​ ഫ​ഹ​ദ് ഹൈ​വേ​യി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ താ​ൽ​ക്കാ​ലി​ക നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്നു. ന​ഗ​ര​ത്തി​ലെ അ​ത്യാ​ധു​നി​ക പ​ദ്ധ​തി​യാ​യ സ്പോ​ർ​ട്സ് ബൊ​ളി​വാ​ർ​ഡി​െൻറ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ നോ​ർ​ത്തേ​ൺ റി​ങ്​ റോ​ഡി​നും അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ റോ​ഡി​നും ഇ​ട​യി​ലു​ള്ള പാ​ത​യാ​ണ് ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടു​ക. ഈ ​ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലും പു​ല​ർ​ച്ചെ അ​ഞ്ചി​ന്​ ആ​രം​ഭി​ക്കു​ന്ന നി​യ​ന്ത്ര​ണം രാ​വി​ലെ ഒ​മ്പ​ത്​ വ​രെ നീ​ളും. പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ കൂ​റ്റ​ൻ ഇ​ല​ക്ട്രി​ക് ട​വ​റു​ക​ൾ നീ​ക്കം ചെ​യ്യു​ന്ന ജോ​ലി​ക​ളാ​ണ് ഈ ​സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കു​ക. ഗ​താ​ഗ​ത ത​ട​സ്സം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി യാ​ത്ര​ക്കാ​ർ നി​ർ​ബ​ന്ധ​മാ​യും ബ​ദ​ൽ പാ​ത​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശി​ച്ചു. ഇ​തി​നാ​യി പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള റൂ​ട്ട് മാ​പ്പു​ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും സു​ഗ​മ​മാ​യ വാ​ഹ​ന​പ്ര​വാ​ഹം ഉ​റ​പ്പാ​ക്കാ​ൻ ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും സ്പോ​ർ​ട്സ് ബൊ​ളി​വാ​ർ​ഡ് പ്രോ​ജ​ക്ട് അ​ധി​കൃ​ത​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ലൂ​ടെ അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - Traffic control on King Fahd causeway in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.