നനഞ്ഞ്​ കുളിർന്ന്​ സൗദി

 റിയാദ്​: സൗദി അറേബ്യയുടെ മധ്യ, കിഴക്കൻ പ്രിവശ്യകളിൽ ഇടിമിന്നലോട്​ കൂടിയ ശക്തമായ മഴയും ആലിപ്പഴ വർഷവും. മറ്റ   ്​ പ്രവിശ്യകളിൽ ശീതകാറ്റും. റിയാദ്​ നഗരം ഉൾപ്പെട്ട മധ്യപ്രവിശ്യയിൽ ശനിയാഴ്​ച രാത്രി ഹുങ്കാര ശബ്​ദത്തോടെയാണ   ്​ മഴ ഇരച്ചെത്തിയത്​. കൂടെ ആലിപ്പഴ വർഷവും. ഇടിമിന്നലി​​​െൻറ അകമ്പടിയുമുണ്ടായി. പല ഭാഗങ്ങളിലും രാത്രി മുഴുവൻ മഴ   പെയ്​തു. റിയാദ്​ നഗരത്തിലുൾപ്പെടെ ഞായറാഴ്​ച പകലും മഴയുണ്ടായിരുന്നു. ഇടയ്​ക്ക്​ മഴ തോർന്നെങ്കിലും ആകാശം മേഘ   ാവൃതമായിരുന്നു.  ഉച്ചനേരത്ത് നഗരത്തെ കോടമഞ്ഞ്​ പൊതിയുകയും ചെയ്​തു. താപനില നന്നായി താഴ്​ന്നു. വെള്ളി, ശനി ദിവസങ്ങളിൽ തണുപ്പ്​ പൂർമായി മാറുകയും ഉഷ്​ണനില ഉയരുകയും ചെയ്​തിരുന്നു. എന്നാൽ ശനിയാഴ്​ച രാത്രിയിലെ മഴ മുതൽ കാലാവസ്ഥ വീണ്ടും തണുപ്പിന്​ വഴിമാറി. ഞായറാഴ്​ച മാത്രമല്ല ഇൗ ആഴ്​ചയിലെ മറ്റ്​ ദിവസങ്ങളിലും രാജ്യത്തി​​​െൻറ പല ഭാഗങ്ങളിലും കാലാവസ്ഥ ഇതേ നിലയിൽ തുടരുമെന്ന്​ അറബ്​ ഫെഡറേഷൻ ഫോർ സ്​പേസ്​ സയൻസ്​ ആൻഡ്​ സൗദി ആസ്​ട്രോണമി അംഗമം ഡോ. ഖാലിദ്​ അൽസഖ പറഞ്ഞു. റിയാദ്​ നഗരത്തി​​​െൻറ അന്തരീക്ഷമാകെ നനഞ്ഞ അവസ്ഥയിൽ തുടരുകയാണ്​.  മഴക്ക് വേണ്ടി പ്രാർഥിക്കണമെന്നും നമസ്കാരം നിർവഹിക്കണമെന്നും കഴിഞ്ഞയാഴ്​ചയാണ്​ സൗദി ഭരണാധികാരി സൽമാൻ രാജാവ്​ ആഹ്വാനം ചെയ്​തിരുന്നത്​. അതനുസരിച്ച്​ ഇക്കഴിഞ്ഞ വ്യാഴാഴ്​ച രാജ്യമാകെ മഴക്ക്​ വേണ്ടിയുള്ള നമസ്​കാരം നിർവഹിക്കുകയും ചെയ്​തിരുന്നു. മഴയിൽ കുളിച്ച്​​ ദമ്മാം  സാജിദ്​ ആറാട്ടുപുഴ ദമ്മാം: ശനിയാഴ്​ച പകലിലെ മൂടിക്കെട്ടിയ ആകാശവും തണുപ്പും പൊടിയും നിറഞ്ഞ ചെറുകാറ്ററ്റും നിന്ന അന്തരീക്ഷത്തിന്​ ശേഷം​ രാത്രിയിൽ വിരുന്നെത്തിയ മഴ ദമ്മാം നഗരത്തെ കുളിപ്പിച്ചു. ഞായറാഴ്​ച രാത്രിയിലും മഴ തുടരുകയാണ്​. കഠിന തണു​പ്പിലേക്കുള്ള മുന്നോടിയായി മഴയെത്തുമെന്ന്​ കാലാവസ്​ഥ മുന്നറിയിപ്പുണ്ടായിരുന്നു. മഴക്ക്​ വേണ്ടിയുള്ള പ്രാർഥനകളും പള്ളികളിൽ നടന്നിരുന്നു. രാത്രി മുഴുവൻ മഴപെയ്​തതറിയാതെ രാവിലെ ഒാഫീസുകളിലേക്കും വിദ്യാലയങ്ങളിലേക്കും പണിസ്​ഥലങ്ങളിലേക്കും ഇറങ്ങിയവരെല്ലാം വഴിയിൽ കുടുങ്ങി. ദമ്മാമിലെ പ്രധാന നിരത്തുകളിലെല്ലാം വെള്ളക്കെട്ടുകൾ കാരണം ഗതാഗത തടസം അനുഭവപ്പെട്ടു. മ​ുന്നനുഭവങ്ങളുടെ പശ്ചാത്തലത്തിൽ മുനിസിപ്പാലിറ്റി ജീവനക്കാരും അഗ്​നി ശമനസേന, റഡ്​ക്രസൻറ്​ പ്രവർത്തകരും പുലർച്ചെ മുതൽ തന്നെ നിരത്തുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെടാതിരിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ നടത്തിയത്​ കൊണ്ട്​ വലിയ അപകടങ്ങൾ ഒഴിവായി. നിരത്തുകളിലെ അഴുക്കുചാലുകൾ മഴയ്​ക്ക്​ മുമ്പ്​ തന്നെ വൃത്തിയാക്കിയതിനാൽ നീരൊഴുക്കിന്​ തടസമില്ലാതാകുകയും വെള്ളക്കെട്ട്​ രൂപപ്പെടാതിരിക്കുകയും ചെയ്​തു. വിവിധ റോഡുകളിൽ ഏഴോളം ചെറിയ അപകടങ്ങളുണ്ടായി. അത്​ മൂലം ചെറിയ തോതിൽ ഗതാഗത തടസം അനുഭവപ്പെടുകയും ചെയ്​തു. ചിലയിടങ്ങളിൽ ​ൈവദ്യുതി വിതരണം അൽപസമയത്തേക്ക്​ തടസ്സപ്പെട്ടു. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ദമ്മാമിലെ വ്യവസായിക നഗരങ്ങളിൽ നിർമാണ പ്രവർത്തനങ്ങളിൽ ഭാഗികമായ തടസം നേരി​െട്ടങ്കിലും ഒാഫീസുകൾ കൃത്യമായി പ്രവർത്തിച്ചു. സ്​കുളുകളും മിക്ക ഒാഫീസുകളും നേര​െത്ത പ്രവർത്തനം അവസാനിപ്പിച്ച്​ ജീവനക്കാരെ വീടുക​ളിലേക്ക്​ അയച്ചു. അതേസമയം മഴയാസ്വദിക്കാൻ ഇറങ്ങിയ സ്വദേശി, വിദേശി കുടുംബങ്ങളെ നിരത്തുകളിൽ കാണാമായിരുന്നു. ഹോട്ടലുകളിലും കോഫീ ഷോപ്പുകളിലും തിരക്ക്​ അനുഭവപ്പെട്ടു.​  
 മഴ ജുബൈലി​​​െൻറ ജീവിതതാളം തെറ്റിച്ചു സാബു മേലതിൽ ജുബൈൽ: രാവും പകലും നീണ്ടുനിന്ന മഴ ജുബൈലി​​​െൻറ ജീവിത താളം തെറ്റിച്ചു. ഞായറാഴ്ച പുലർച്ചെ തുടങ്ങിയ മഴ പകൽ സമയത്ത്​ ശക്തിപ്രാപിക്കുകയായിരുന്നു. സ്കൂളുകൾക്ക് അവധി നൽകിയതിനാൽ രാവിലെ സാധാരണപോലെ ഗതാഗതതിരക്ക് അനുഭവപ്പെട്ടില്ല. എങ്കിലും ചിലയിടങ്ങളിലെ വെള്ളക്കെട്ട് ജനജീവിതത്തെ ബാധിച്ചു. ജുബൈൽ വ്യവസായ നഗരത്തിലും തുറമുഖത്തും ചരക്കുനീക്കം മന്ദഗതിയിലായിരുന്നു. തുറസായ സ്ഥലങ്ങളിലെ പദ്ധതികളുടെ നിർമാണപ്രവർത്തനങ്ങൾ ഭാഗികമായി നിർത്തിവെക്കേണ്ടിവന്നു. റോഡപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കടലിനോട്​ ചേർന്ന്​ ഒരേ നിരപ്പിൽ കിടക്കുന്ന നഗരമായതിനാൽ ചെറിയ മഴ ഉണ്ടായാൽ തന്നെ വേഗം പട്ടണവും പ്രാന്ത പ്രദേശവും വെള്ളക്കെട്ടിലാവും. നഗരത്തിന്​ പുറത്തു പുതുതായി നിർമാണം പൂർത്തിയായ ഖാലിദിയ ഏരിയയിൽ വളരെ വേഗം വെള്ളം നിറയുന്നതാണ്​ പതിവ്​. റോഡുകളും മറ്റും പൂർണമായും ടാറിങ് പൂർത്തിയാകാത്ത വഴികളിലൂടെയുള്ള യാത്ര അപകടകരമാണ്. കഴിഞ്ഞ മഴക്കാലത്ത് വെള്ളക്കെട്ടിൽ ഇറങ്ങിയ മുൻസിപ്പാലിറ്റി ജീവനക്കാരനായ ബംഗ്ലാദേശി യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചിരുന്നു. അതിന്​ ശേഷം അത്യാഹിതങ്ങൾ ഉണ്ടാവാതിരിക്കാൻ അധികൃതർ നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും വെള്ളക്കെട്ടിൽ ഇറങ്ങരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം മഴ കുറഞ്ഞത് കാർഷിക മേഖലയെ കാര്യമായി ബാധിച്ചിരുന്നു. ഇത്തവണ നല്ല മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകരും കാലി വളർത്തൽ കേന്ദ്രങ്ങളും. മഴ കനത്തതോടെ കഴിഞ്ഞ രണ്ട്​ ദിവസമായി കുറഞ്ഞു നിന്ന ശൈത്യത്തിനും കട്ടി കൂടിയിട്ടുണ്ട്. ദക്ഷിണ സൗദിയിൽ ശീതക്കാറ്റ്​ മുജീബ്​ ചടയമംഗലം അബ്ഹ: രാജ്യത്തി​​​െൻറ ദക്ഷിണ ഭാഗങ്ങളിൽ മഴയുണ്ടായില്ല. എന്നാൽ കടുത്ത ശീതക്കാറ്റ്​ വീശി. ശൈത്യം കടുത്തിട്ടുണ്ട്​. അബ്ഹയിലും അൽബാഹ, തനൂമ, നമാസ്, ഖമീസ്​ മുശൈത്ത്, സറാത്ത് ഉബൈദ എന്നിവിടങ്ങളിൽ അതിശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്. ഇവിടങ്ങളിൽ ശീതകാറ്റും മൂടൽമഞ്ഞും ജനജീവിതത്തെ സാരമായി ബാധിച്ചു. രാത്രികാലങ്ങളിൽ ജനസഞ്ചാരം കുറഞ്ഞതിനെ തുടർന്ന് വ്യാപാരസ്ഥാപനങ്ങളിലെ കച്ചവടത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്​. സ്കൂളുകൾക്ക്​ അവധി ആയതിനാൽ സ്വദേശികൾ മാഹായിൽ, ജിസാൻ, നജ്റാൻ, ബീഷ തുടങ്ങിയ സ്ഥലങ്ങളിലേക്ക്​ ​പ്രദേശവാസികൾ യാത്രപോയിരിക്കുകയാണ്​. സൗദി അറേബ്യയിലെ ഏറ്റവും മനോഹരവും കുളിർമയുള്ള കാഴ്​ചാനുഭവങ്ങളും സമ്മാനിക്കുന്ന അബ്​ഹയിലെ കോടമഞ്ഞിറങ്ങുന്ന നല്ല കാഴ്​ചകളും സുഖദസുന്ദരമായ താമസവും അനുഭവിച്ചറിയാൻ വിനോദസഞ്ചാരികളായും മറ്റും രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന്​ നിരവധിയാളുകൾ ഇവിടെ എത്തിയിട്ടുണ്ട്​. ഇതിൽ മലയാളികളും ഏറെയാണ്​. അബ്​ഹയോട്​ ചേർന്നുള്ള അൽസുദ പോലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചാണ്​ ഇവരുടെയെല്ലാം വരവ്​. നിറയെ മലനിരകളും പച്ചപ്പ്​ നിറഞ്ഞ താഴ്​വരകളുമുള്ള അബ്​ഹയിൽ കോടമഞ്ഞിറങ്ങുന്നതോടെ ഹൃദ്യമായ കാഴ്​ചാനുഭവമാണ്​ ലഭിക്കുന്നത്​. പുലർകാലത്തും സായാഹ്​നത്തിലും മനോഹാരിത ഇരട്ടിക്കും. രാത്രിയിലും ഏറെ സുഖകരവും മനോഹരവുമാണ്​ ഇവിടുത്തെ പ്രകൃതി രമണീയതയും താമസവും. ഇൗ കാഴ്​ചകളെല്ലാം മനസിലും കാമറയിലും പകർത്തി ഉള്ളം കുള ിർത്താണ്​ ആളുകൾ അബ്​ഹയിൽ നിന്ന്​ മടങ്ങുന്നത്​. 
Tags:    
News Summary - rain in saudi -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.