ജി​സാ​ൻ, അ​സീ​ർ, അ​ൽ ബാ​ഹ മേ​ഖ​ല​ക​ളി​ൽ മ​ഴ​ക്ക് സാ​ധ്യ​ത; വി​വി​ധ​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റും

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ ജി​സാ​ൻ, അ​സീ​ർ, അ​ൽ ബാ​ഹ എ​ന്നീ മേ​ഖ​ല​ക​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ കാ​റ്റും മി​ന്ന​ലോ​ടും കൂ​ടി​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ള്ള​താ​യി ദേ​ശീ​യ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​കാ​ശം ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​മാ​യി​രി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം, മ​ദീ​ന, മ​ക്ക എ​ന്നീ പ്ര​വി​ശ്യ​ക​ളു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പൊ​ടി​പ​ട​ല​ങ്ങ​ൾ നി​റ​ഞ്ഞ ശ​ക്ത​മാ​യ കാ​റ്റ് തു​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. ജി​സാ​നി​ലേ​ക്കു​ള്ള തീ​ര​ദേ​ശ റോ​ഡി​ൽ ദൃ​ശ്യ​പ​ര​ത വ​ള​രെ കു​റ​യാ​ൻ ഇ​ത് കാ​ര​ണ​മാ​കു​മെ​ന്നും അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ചെ​ങ്ക​ട​ലി​ലെ ഉ​പ​രി​ത​ല കാ​റ്റി​െൻറ വേ​ഗ​ത മ​ണി​ക്കൂ​റി​ൽ 20 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ​യാ​യി​രി​ക്കു​മെ​ന്നും, തെ​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ത് മ​ണി​ക്കൂ​റി​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ​യാ​യി ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ദി​ശ​യി​ലാ​യി​രി​ക്കും ഇ​വി​ടെ കാ​റ്റ് വീ​ശു​ക.

Tags:    
News Summary - Rain likely in Jizan, Asir, and Al Baha areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.