മു​ഹ​മ്മ​ദ് റ​ഫി​യു​ടെ 42ാം ഓ​ർ​മ​ദി​ന​ത്തി​ൽ ഇ​ന്ത്യ​ൻ എം​ബ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ര​ങ്ങേ​റി​യ സം​ഗീ​ത പ​രി​പാ​ടി

ഇന്ത്യൻ എംബസിയിൽ ഗാനവിരുന്നൊരുക്കി 'റഫി സ്മൃതി'

റി​യാ​ദ്​: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന​വാ​ർ​ഷി​ക​മാ​യ 'അ​മൃ​തോ​ത്സ​വ'​ത്തി​ന്റെ ഭാ​ഗ​മാ​യി വി​ഖ്യാ​ത ഗാ​യ​ക​ൻ മു​ഹ​മ്മ​ദ് റ​ഫി​യു​ടെ 42ാം ഓ​ർ​മ​ദി​ന​ത്തി​ൽ റി​യാ​ദി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഗീ​ത വി​രു​ന്നൊ​രു​ക്കി.

മു​ഹ​മ്മ​ദ് റ​ഫി പാ​ടി അ​ന്വ​ശ്വ​ര​മാ​ക്കി​യ ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി ആ​ദ​ര സൂ​ച​ക​മാ​യി 'ബ്രൗ​ൺ സാ​ൻ​ഡ് ഈ​വ​ന്റ്സി'​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ലൈ​വ് ഓ​ർ​ക്ക​സ്ട്ര​യു​ടെ അ​ക​മ്പ​ടി​യോ​ടെ അ​ര​ങ്ങേ​റി​യ​ത്. പ്രോ​ഗ്രാം ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ യൂ​ന​സ് പാ​ടു​ങ്ങ​ൽ, കോ​ഓ​ഡി​റ്റേ​ർ ജ​യ് ജേ​ക്ക​ബ്, ഓ​ർ​ക്ക​സ്ട്രേ​ഷ​ൻ ചീ​ഫ് നൗ​ഷാ​ദ് ഷാ, ​ഓ​ർ​ക​സ്ട്രേ​ഷ​ൻ അ​സി​സ്റ്റ​ന്റ് ബാ​ബു ഷാ ​എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ റി​യാ​ദി​ലെ പ്ര​വാ​സി​ഗാ​യ​ക​രാ​യ റ​ഹീം ഉ​പ്പ​ള, ജ​ലീ​ൽ കൊ​ച്ചി​ൻ, ക​ബീ​ർ ത​ല​ശ്ശേ​രി, നി​ഷാ ബി​നീ​ഷ്, മാ​ലി​നി ജ​യ്, നേ​ഹാ പു​ഷ്പ​രാ​ജ് എ​ന്നി​വ​രു​ടെ ഗാ​നാ​ലാ​പ​ന​ത്തി​ലൂ​ടെ മ​നോ​ഹ​ര​മാ​യ ഗാ​ന​വി​രു​ന്ന് റി​യാ​ദ് സ​മൂ​ഹ​ത്തി​ന് സ​മ്മാ​നി​ച്ചു. പ​രി​പാ​ടി​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ഇ​ന്ത്യ​ൻ എം​ബ​സി ക​മ്യൂ​ണി​റ്റി വെ​ൽ​ഫ​യ​ർ സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി അ​നി​ൽ റാ​ത്തൂ​രി നി​ർ​വ​ഹി​ച്ചു.

ഹെ​നാ പു​ഷ്പ​രാ​ജ് സ്വാ​ഗ​ത​വും ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രാ​യ പു​ഷ്പ​രാ​ജ്, ഷ​ഫീ​ഖ്, സ​ജി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സു​ബി സ​ജി​ൻ അ​വ​താ​ര​ക​നാ​യി​രു​ന്നു. എം​ബ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ റി​യാ​ദി​ലെ പൗ​ര പ്ര​മു​ഖ​രും ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ളും കു​ടും​ബ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - 'Rafi Smriti' organized a song party at the Indian Embassy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.