ഹിബ മലൂക്, അൻവർ സാദിഖ്, സി.പി. സിതാര
Posted On
date_range Updated On
date_range ഖുർആൻ ക്വിസ് മത്സരം സംഘടിപ്പിച്ചു
ജുബൈൽ: യൂത്ത് ഇന്ത്യ ജുബൈൽ ചാപ്റ്ററിന്റെ കീഴിൽ സൂറ അദ്ദാരിയാത്ത് ആസ്പദമാക്കി റമദാൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. റമദാനിലെ തുടർച്ചയായ ദിവസങ്ങളിലായി നടന്ന മത്സരം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി മാറി. ഫൈനൽ റൗണ്ടിൽ യഥാക്രമം ഹിബ മലൂക്, അൻവർ സാദിഖ്, സി.പി. സിതാര എന്നിവർ വിജയികളായി.
ഈദ് നമസ്കാര ശേഷം നടന്ന ചടങ്ങിൽ ജുബൈൽ തനിമ പ്രസിഡൻറ് നാസർ ഓച്ചിറ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഷെബീർ, റിഫാസ്, അബ്ദുല്ല സഈദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.