പുളിക്കൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി.വി. മുഹമ്മദലിക്ക് കെ.എം.സി.സി ജിദ്ദ പുളിക്കൽ പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകിയപ്പോൾ.
ജിദ്ദ: ഹജ്ജ് നിർവഹിക്കാനെത്തിയ പുളിക്കൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി.വി. മുഹമ്മദലിക്ക് കെ.എം.സി.സി ജിദ്ദ പുളിക്കൽ പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി. പരിപാടി കെ.എം.സി സി സെൻട്രൽ കമ്മിറ്റി ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം ഉദ്ഘാടനം ചെയ്തു. കെ.എൻ.എ ലത്തീഫ് അധ്യക്ഷതവഹിച്ചു. അബൂബക്കർ അരിമ്പ്ര, ലത്തീഫ് മുസ്ലിയാരങ്ങാടി, എം.കെ നൗഷാദ്. അൻവർ വെട്ടുപ്പാറ, കെ.പി അബ്ദുറഹിമാൻ ഹാജി, കുഞ്ഞുമുഹമ്മദ് ഒളവട്ടൂർ, അലവി കാടേങ്ങൽ, റഹ്മത്തലി തുറക്കൽ, കബീർ നീറാട്, സി.സി റസാഖ് എന്നിവർ ആശംസകൾ നേർന്നു. കെ.കെ കോയക്കുട്ടി ഉപഹാരം സമർപ്പിച്ചു. ചോലയിൽ മുഹമ്മദ് കുട്ടി, അബ്ദുറഹിമാൻ ഒളവട്ടൂർ, ഫസൽ മലാട്ടിക്കൽ, ജസീർ മായക്കര, കെ.പി സലാം, കെ.പി റാഷിദ്, മൊയ്തീൻ കുട്ടി എന്നിവർ നേതൃത്വം നൽകി. കെ.കെ കോയക്കുട്ടി സ്വാഗതവും സുബൈർ ബാബു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.