ഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ‘പ്രൗഡ് ടു ബി ആൻ ഇന്ത്യൻ 2026’ പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി.ആർ.എം. ഷഫീർ ഉദ്ഘാടനം ചെയ്യുന്നു
ബുറൈദ: ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ‘പ്രൗഡ് ടു ബി ആൻ ഇന്ത്യൻ 2026’ പരിപാടി ശ്രദ്ധേയമായി. ബുറൈദയിൽ നടന്ന വർണാഭമായ ചടങ്ങിൽ വിവിധ സാമൂഹിക-സാംസ്കാരിക നേതാക്കളും പ്രവാസി സമൂഹവും പങ്കെടുത്തു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുറഹ്മാൻ തിരൂർ ദേശീയ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. പൊതുസമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി.ആർ.എം. ഷഫീർ ഉദ്ഘാടനം ചെയ്തു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഉജ്ജ്വല വിജയം കൈവരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. മികച്ച രാഷ്ട്രീയ-പൊതുപ്രവർത്തനത്തിനുള്ള ഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റിയുടെ പുരസ്‌കാരം അഡ്വ. ബി.ആർ.എം. ഷഫീറിന് കൈമാറി. പൊതുപ്രവർത്തന രംഗത്ത് 30 വർഷം പിന്നിട്ട അബ്ദുറഹ്മാൻ തിരൂർ, സാമൂഹിക ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യങ്ങളായ പ്രമോദ് കുര്യൻ, അബ്ദുറഹ്മാൻ കാപ്പാട് എന്നിവരെ ബി.ആർ.എം ഷഫീർ ആദരിച്ചു. ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ സ്വാഗതവും ഷിയാസ് കണിയാപുരം നന്ദിയും പറഞ്ഞു.
ഒ.ഐ.സി.സി നേതാക്കളായ പി.പി.എം അശ്റഫ് കോഴിക്കോട്, നിഷാദ് അലങ്കോട്, അൻസു പ്രമോദ്, അഷ്‌റഫ് വിളക്കുടി എന്നിവർ പ്രസംഗിച്ചു. അനീഷ് ചുഴലി (കെ.എം.സി.സി), അസ്‌കർ ഒതായി (സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ), ഷിഹാബ് സവാമ (ഐ.സി.എഫ്) തുടങ്ങിയവർ സംബന്ധിച്ചു. അമീസ് സ്വലാഹി, നജുമുദ്ധീൻ കുട്ടമ്പൂർ, സനോജ് പത്തരിയാൽ തുടങ്ങി നിരവധി പ്രവർത്തകർ പരിപാടിക്ക് നേതൃത്വം നൽകി. ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കായി ക്വിസ് മത്സരവും അരങ്ങേറി. സജി ജോബ് തോമസ് നയിച്ച ‘സിംഗിങ് സ്റ്റാർസ് മ്യൂസിക് ബാൻഡ്’ അവതരിപ്പിച്ച ഗാനമേളയും വിവിധ കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.