തനിമ സാംസ്‌കാരികവേദിയുടെ ‘പ്രവാചക​െൻറ വഴിയും വെളിച്ചവും’ കാമ്പയി​നിെൻറ ഭാഗമായി ഒാൺലൈനായി നടന്ന പ്രമേയവിശദീകരണ സമ്മേളനം ആലങ്കോട് ലീലാകൃഷ്‌ണൻ ഉദ്​ഘാടനം ചെയ്യുന്നു

മാനവികതയുടെ കാരുണ്യമാണ് പ്രവാചകൻ –ആലങ്കോട് ലീലാകൃഷ്‌ണൻ

റിയാദ്: മാനവികതക്ക് ദൈവം നിശ്ചയിച്ച കാരുണ്യമാണ് പ്രവാചകൻ മുഹമ്മദെന്ന് കവിയും എഴുത്തുകാരനും ഗാനരചയിതാവുമായ ആലങ്കോട് ലീലാകൃഷ്‌ണൻ അഭിപ്രായപ്പെട്ടു. തനിമ സാംസ്‌കാരികവേദി നടത്തുന്ന 'പ്രവാചക​െൻറ വഴിയും വെളിച്ചവും' എന്ന സന്ദേശ പ്രചാരണത്തി​െൻറ പ്രമേയവിശദീകരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊന്നാനിയിൽ പിറന്ന താൻ മതസൗഹാർദത്തി​െൻറ മികച്ച ഉദാഹരണങ്ങൾ ജീവിതത്തിൽ അനുഭവിച്ചവനാണെന്ന് അദ്ദേഹം പറഞ്ഞു. ഗാനം ആലപിച്ചും സദസ്സിനോട് സംവദിച്ചുമാണ് അദ്ദേഹം ഉദ്‌ഘാടനപ്രസംഗം നിർവഹിച്ചത്.

പ്രവാചകൻ ജനിച്ച റബീഉൽ അവൽ മാസത്തിൽ ആ മഹദ്​വ്യക്തിത്വത്തി‍െൻറ ജീവിതമാതൃകകൾ പകർത്താൻ നാം പരിശ്രമിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജമാഅത്തെ ഇസ്​ലാമി അഖിലേന്ത്യ സെക്രട്ടറിയും 'വിഷൻ 2026' പദ്ധതികളുടെ ചെയർമാനുമായ ടി. ആരിഫലി പറഞ്ഞു. സന്ദേശ പ്രചാരണത്തി​െൻറ പ്രമേയമായ മാനവികത, കാരുണ്യം, സമാധാനം എന്നിവയെക്കുറിച്ച്​ അധ്യക്ഷപ്രസംഗത്തിൽ തനിമ സാംസ്‌കാരികവേദി കേന്ദ്ര പ്രസിഡൻറ്​ കെ.എം. ബഷീർ സംസാരിച്ചു. റിയാദിലെ സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രതിനിധാനംചെയ്​ത്​ ജയൻ കൊടുങ്ങല്ലൂർ, വിനി വേണുഗോപാൽ എന്നിവർ പരിപാടിക്ക് ആശംസയർപ്പിച്ചു. സൂം പ്ലാറ്റ്ഫോമിൽ നടത്തിയ പരിപാടിയിൽ കുടുംബങ്ങൾ ഉൾപ്പെടെ 700ഓളം പേർ പങ്കെടുത്തു. തനിമ സെൻട്രൽ പ്രൊവിൻസ് പ്രസിഡൻറ്​ അസ്ഹർ പുള്ളിയിൽ സ്വാഗതവും പ്രചാരണ കൺവീനർ താജുദ്ദീൻ ഓമശ്ശേരി നന്ദിയും പറഞ്ഞു. തൗഫീഖ് മങ്കട അവതാരകനായി. ബഷീർ രാമപുരം ഖിറാഅത്ത്​ നിർവഹിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.