തബ്ഷിറ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നു
ദമ്മാം: സൗദി ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ വനിത വിഭാഗമായ എം.ജി.എം ദമ്മാം യൂനിറ്റ് കിഴക്കൻ പ്രവിശ്യയിലെ വനിതകൾക്കായി സംഘടിപ്പിച്ചുവരുന്ന ഇസ്ലാമിക വിജ്ഞാന പരീക്ഷ ‘തബ്ഷിറ’യിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഇസ്ലാമിക മൂല്യങ്ങൾ ഉൾക്കൊള്ളുന്ന തിരഞ്ഞെടുക്കപ്പെട്ട പുസ്തകം കുടുംബിനികളിൽ വിതരണം ചെയ്തശേഷം വായിച്ച കാര്യങ്ങളിലെ അറിവിനെ ഓർമയിൽ സൂക്ഷിക്കാനും വായനയെ അർഥമുള്ളതാക്കാനും വേണ്ടി മത്സര പരീക്ഷ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി അറിവിനെ പ്രോത്സാഹിപ്പിക്കുന്നതാണ് ‘തബ്ഷിറ’യുടെ രീതി.
രണ്ടാംഘട്ട പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ഉൾപ്പെടുത്തി നറുക്കെടുപ്പിലൂടെയാണ് ആദ്യ മൂന്നു റാങ്കുകാരെ കണ്ടെത്തിയത്. ദമ്മാമിൽ നിന്നുള്ള സി.എ. സുബൈദ ഒന്നാം റാങ്കും അൽഖോബാറിൽനിന്നുള്ള നേഹ അൻസാരി രണ്ടാം റാങ്കും ജുബൈലിൽ നിന്നുള്ള ജുനൈദ മൂന്നാം റാങ്കും കരസ്ഥമാക്കി. 24 പേർ പ്രോത്സാഹന സമ്മാനത്തിനും അർഹത നേടി. വിജയികളെ ദമ്മാം ഇസ്ലാഹി സെൻറർ ഓഡിറ്റോറിയത്തിൽ നടന്ന ഫാമിലി പഠന സെഷനിൽ സമ്മാനങ്ങൾ നൽകി ആദരിച്ചു. എം.ജി.എം സൗദി നാഷനൽ പ്രസിഡന്റ് ഹസ്ന സിദ്ദീഖ് സംബന്ധിച്ചു. മുനീർ ഹാദി മുഖ്യ പ്രഭാഷണം നടത്തി. ദമ്മാം യൂനിറ്റ് പ്രസിഡന്റ് സൈനബ ഉമർ തബ്ഷിറയെ പരിചയപ്പെടുത്തി. സെക്രട്ടറി ഷാഹിദ സ്വാഗതവും ട്രഷറർ സഫൂറ നൗഷാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.