കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിലെ ബോധവത്കരണ ക്ലാസിൽ നിന്ന്

യാംബു കെ.എം.സി.സി 40-ാം വാർഷികം; സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണവും സംഘടിപ്പിച്ചു

യാംബു: കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി 40-ാം വാർഷികത്തിെൻറ ഭാഗമായും സൗദി ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചും സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു. നൂറുകണക്കിന് പ്രവാസികളാണ് ക്യാമ്പിെൻറ സേവനം പ്രയോജനപ്പെടുത്തിയത്. യാംബുവിലെ മുവാസാത്ത് ആശുപത്രി, സമ മെഡിക്കൽ കമ്പനി തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്.

മലയാളികളടക്കമുള്ള ഡോക്ടർമാരുടെയും മറ്റ് മെഡിക്കൽ പ്രഫഷനലുകളുടെയും സേവനവും അതോടൊപ്പം സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ ക്ലാസും ക്യാമ്പിൽ ഏറെ ശ്രദ്ധേയമായി. പ്രവാസികൾ തങ്ങളുടെ ജീവിതശൈലീ രോഗങ്ങളിൽ ഏറെ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണെന്നും ആവശ്യത്തിന് വിശ്രമവും ഉറക്കവും കൃത്യമായ വ്യായാമവും ശീലമാക്കിയാൽ കരുത്തുറ്റ ആരോഗ്യം നിലനിർത്താൻ കഴിയുമെന്നും ബോധവത്കരണ ക്ലാസുകളിൽ ആരോഗ്യ വിദഗ്ദർ വ്യക്തമാക്കി.

കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് നാസർ നടുവിൽ, ജനറൽ സെക്രട്ടറി നിയാസ് പുത്തൂർ, അയ്യൂബ് എടരിക്കോട്, അലിയാർ മണ്ണൂർ, ശറഫുദ്ദീൻ ഒഴുകൂർ, ഹമീദ് കൊക്കച്ചാൽ, അബ്ദുൽ കരീം പുഴക്കാട്ടീരി, യാസിർ കൊന്നോല, ഹർഷദ് പുളിക്കൽ, സിറാജ് മുസ്ലിയാരകത്ത്, മാമുക്കോയ ഒറ്റപ്പാലം, അബ്ദുൽ അസീസ് കടുപ്പയിൽ, അബ്ബാസ് അലി പാറക്കണ്ണി, അബ്ദുൽ റസാഖ് കോഴിക്കോട് എന്നിവർ ക്യാമ്പിലെ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - Yambu KMCC Organizes Free Medical Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.