ഐ.​സി.​എ​ഫ് അ​ൽ​ഖു​റ​യ്യാ​ത്ത് റീ​ജ്യ​ൻ ര​ക്ത​ദാ​ന ക്യാ​മ്പി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

അ​ൽ​ഖു​റ​യ്യാ​ത്ത് ഐ.​സി.​എ​ഫ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

അ​ൽ​ഖു​റ​യ്യാ​ത്ത്: സൗ​ദി ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി, ഐ.​സി.​എ​ഫ് അ​ൽ​ഖു​റ​യ്യാ​ത്ത് റീ​ജ്യ​ൻ സോ​ഷ്യ​ൽ സ​ർ​വീ​സ് ഡ​യ​റ​ക്ട​റേ​റ്റി​െൻറ (എ​സ്.​എ​സ്.​ഡി) നേ​തൃ​ത്വ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. അ​ൽ​ഖു​റ​യ്യാ​ത്ത് ജ​ന​റ​ൽ ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ ക്യാ​മ്പി​ൽ നി​ര​വ​ധി ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. ‘മ​നു​ഷ്യ​ർ​ക്കൊ​പ്പം’ എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചും ര​ക്ത​ദാ​ന​ത്തി​ലൂ​ടെ സ​ഹ​ജീ​വി​ക​ൾ​ക്ക് പ്ര​തീ​ക്ഷ​യും ക​രു​ത​ലും പ​ക​ർ​ന്നു ന​ൽ​കി​യും മാ​തൃ​കാ​പ​ര​മാ​യ പ​ങ്കാ​ളി​ത്ത​മാ​ണ് ക്യാ​മ്പി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്.

ഐ.​സി.​എ​ഫ് റീ​ജ്യ​ൻ ഡെ​പ്യൂ​ട്ടി പ്ര​സി​ഡ​ൻ​റ്​ യൂ​നു​സ് ലൈ​ല​ത്തി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​സ്‌​മാ​ഈ​ൽ ചെ​മ്മാ​ട്, ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി ഹാ​രി​സ് മ​ണ്ണാ​ർ​ക്കാ​ട്, വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി സ​ലിം കൊ​ടു​ങ്ങ​ല്ലൂ​ർ, അ​ഡ്മി​ൻ ആ​ൻ​ഡ് പി.​ആ​ർ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ സ​മ​ദ് ക​ടു​ങ്ങാ​ത്തു​കു​ണ്ട്, മു​സ്ത​ഫ മ​ഞ്ചേ​രി, സി​ദ്ദീ​ഖ് കൂ​ട​ത്താ​യി, സി​റാ​ജ് കൊ​ടി​ഞ്ഞി, സു​ബൈ​ർ വേ​ങ്ങ​ര, പി.​പി. ഹ​മീ​ദ് എ​ന്നി​വ​ർ ര​ക്ത​ദാ​ന ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - ICF Organizes Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.