കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളി​ല്‍ സ്ത്രീ​ക​ള്‍ക്ക് സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ച്ച​തി​ൽ ഒ.​ഐ.​സി.​സി വ​നി​താ നേ​താ​ക്ക​ൾ സ​ന്തോ​ഷം പ​ങ്കു​വെ​ക്കാ​ൻ ഒ​ത്തു​കൂ​ടി​യ​പ്പോ​ൾ 

‘പ്രി​യ​ദ​ര്‍ശി​നി’ സൗ​ജ​ന്യ യാ​ത്ര; ദ​മ്മാം ഒ.​ഐ.​സി.​സി വ​നി​ത​വേ​ദി ആ​ഹ്ലാ​ദം പ​ങ്കു​വെ​ച്ചു

ദ​മ്മാം: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളി​ല്‍ സ്ത്രീ​ക​ള്‍ക്ക് സൗ​ജ​ന്യ യാ​ത്ര ന​ട​പ്പാ​ക്കി​യ ച​രി​ത്ര​പ​ര​മാ​യ തീ​രു​മാ​നം സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ ഒ.​ഐ.​സി.​സി വ​നി​താ​വേ​ദി മ​ധു​ര വി​ത​ര​ണ​ത്തോ​ടെ ദ​മ്മാ​മി​ൽ ആ​ഘോ​ഷി​ച്ചു.

യു.​ഡി.​എ​ഫ് മ​ന്ത്രി​സ​ഭ അ​ധി​കാ​ര​ത്തി​ലേ​റി ഒ​രു മാ​സം തി​ക​യു​ന്ന​തി​ന് മു​മ്പ് ത​ന്നെ, സ്ത്രീ ​ശാ​ക്തീ​ക​ര​ണ രം​ഗ​ത്ത് നാ​ഴി​ക​ക്ക​ല്ലാ​കു​ന്ന ‘പ്രി​യ​ദ​ർ​ശി​നി’ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​യും, ഗ​താ​ഗ​ത മ​ന്ത്രി സി.​പി. ജോ​ണി​നെ​യും മ​ന്ത്രി​സ​ഭ​യെ​യും പ്ര​സി​ഡ​ൻ​റ്​ ലി​ബി പാ​പ്പ​ച്ച​ൻ ജ​യിം​സും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹു​സ്നാ ആ​സി​ഫും അ​ഭി​ന​ന്ദി​ച്ചു.

സൗ​ജ​ന്യ ബ​സ് യാ​ത്ര സ്ത്രീ​ക​ള്‍ക്ക് ന​ല്‍കു​ന്ന ഔ​ദാ​ര്യ​മ​ല്ല, ആ​ദ​ര​വാ​ണെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ൾ സ്ത്രീ ​സ​മൂ​ഹ​ത്തോ​ടു​ള്ള സ​ർ​ക്കാ​രി​െൻറ ക​രു​ത​ലാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്ന് വ​നി​താ​വേ​ദി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ര​ള ച​രി​ത്ര​ത്തി​ൽ ഇ​ടം​നേ​ടി​യ ഈ ​പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​ണ് ഇ​പ്പോ​ൾ ഏ​ഴ് വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ട്ട ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ​ദ്ധ​തി​ക്കെ​തി​രെ സി.​പി.​എ​മ്മും ബി.​ജെ.​പി.​യും ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ബാ​ലി​ശ​മാ​ണെ​ന്നും ജ​ന​കീ​യ പ​ദ്ധ​തി​ക​ളി​ൽ അ​സൂ​യ പൂ​ണ്ടു​ള്ള ഇ​ത്ത​രം മു​ട​ന്ത​ൻ ന്യാ​യ​ങ്ങ​ളെ കേ​ര​ള​ത്തി​ലെ സ്ത്രീ ​സ​മൂ​ഹം അ​വ​ജ്ഞ​യോ​ടെ ത​ള്ളി​ക്ക​ള​യു​മെ​ന്നും നേ​താ​ക്ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

ദ​മ്മാ​മി​ലെ ആ​ഹ്ലാ​ദ പ്ര​ക​ട​ന​ങ്ങ​ൾ​ക്കും പ​രി​പാ​ടി​ക​ൾ​ക്കും ഡോ. ​സി​ന്ധു ബി​നു, രാ​ധി​കാ ശ്യാം ​പ്ര​കാ​ശ്, അ​ർ​ച്ച​ന അ​ഭി​ഷേ​ക്, അ​ഞ്ജു നി​റാ​സ്, വി​ന്ദു​ജ, സൗ​മി ന​വാ​സ്, നി​മ്മി സു​രേ​ഷ്, സി​മി സ​ഗീ​ർ, ഷീ​ജ സ​തീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - ‘Priyadarshini’ courtesy visit; Dammam OICC Women’s Forum shares joy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.