ദമ്മാം ഇന്ത്യൻ സ്കുളിന് അഭിമാനം: ദീന ദസ്​തഗീറിന് സിവിൽ സർവിസ് പരീക്ഷയിൽ 63ാം റാങ്ക്

ദമ്മാം: ഇന്ത്യൻ സിവിൽ സർവിസ് പരീക്ഷാഫലം പുറത്തുവന്നപ്പോൾ ദമ്മാം ഇൻറനാഷനൽ ഇന്ത്യൻ സ്കുളിന്​ അഭിമാനിക്കാൻ വക. പൂർവ വിദ്യാർഥിനി ദീന ദസ്തഗീറി​െൻറ 63ാം റാങ്കാണ്​ സ്​കുളിന്​ അഭിമാനമായി മാറിയത്​. രാജ്യത്താകെ യോഗ്യതനേടിയ 836 പേരുടെ പട്ടികയിലാണ്​ ഈ മലയാളി മിടുക്കി 63ാം റാങ്ക്​ സ്വന്തമാക്കിയത്​.

എൽ.കെ.ജി മുതൽ ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കുളിലെ വിദ്യാർഥിയായിരുന്ന ദീന ദമ്മാം ദഹ്റാനിലെ കിങ്​ ഫഹദ് യൂനിവേഴ്സിറ്റി ഫിസിക്സ് ഫാക്കൽറ്റി ദസ്തദീറിേൻറയും ഷർമ്മി ദസ്തഗീറിേൻറയും മൂത്ത മകളാണ്. 2010ൽ 10ാം ക്ലാസിലും 2012ൽ പ്ലസ്ടുവിനും ദമ്മാം സ്കുളിൽ നിന്ന് മികച്ച വിജയം നേടിയ ദീനയുടെ വാർത്ത മുമ്പ്​ 'ഗൾഫ് മാധ്യമം' പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം എൽ.ബി.എസിൽ നിന്ന് ഇലക്ട്രോണികസ് ആൻഡ്​ കമ്യൂണിക്കേഷനിൽ എൻജിനീയറിങ്​ കഴിഞ്ഞതിന് ശേഷമാണ് ദീന ദസ്​തഗീർ ത​െൻറ ഐ.എ.എസ് മോഹത്തിനായി പരിശ്രമിച്ചത്. എൻജിനീയറിങ്ങിൽ ഉന്നതന്മാർക്കോടെ വിജയിച്ച ദീനയെ മൾട്ടിനാഷനൽ കമ്പനികൾ ജോലി വാഗ്ദാനവുമായി സമീപിച്ചിരുന്നു. എന്നാൽ ഐ.എ.എസ് നേടാനുള്ള മോഹത്തിന്​ മുന്നിൽ ജോലി വാഗ്ദാനങ്ങളെ അവഗണിക്കുകയായിരുന്നു. രണ്ടാമത്തെ ശ്രമത്തിലാണ് ദീന സിവിൽ സർവിസ് കടമ്പ മറികടന്നത്. ആദ്യത്തെ ശ്രമത്തിൽ ഇൻറർവ്യൂവിൽ പുറത്തായി.

പഠനത്തിനായി ഏതെങ്കിലും ഇൻസ്​റ്റിറ്റ്യൂട്ടുകളെ തെരഞ്ഞെടുക്കാതെ സ്വന്തമായി നടത്തിയ പഠനമാണ് ദീനക്ക് വിജയം സമ്മാനിച്ചത് എന്നതും പ്രത്യേകതയാണ്. പിതാവ് ദസ്തഗീർ അവധിക്ക് ശേഷം തിരികെ സൗദിയിലേക്കുള്ള യാത്രക്കിടയിൽ ദുബൈയിലാണ് ഉള്ളത്. ത​െൻറ പിതാവ് ഇംഗ്ലീഷ്​ അധ്യാപകനായ പ്രഫ. ഹസൻ കണ്ണാണ് ദീനയുടെ മനസിൽ സിവിൽ സർവിസ് മോഹം പാകിയതെന്ന്​ ദസ്​തഗീർ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ഞങ്ങൾ വീട്ടിൽ മിക്കപ്പോഴും സയൻസായിരുന്നു സംസാരിച്ചിരുന്നത്.

പക്ഷെ അതിനുമപ്പുറം ത​െൻറ പിതാവുമായുള്ള ദീനയുടെ ആത്മ ബന്ധമാണ് സിവിൽ സർവിസിെൻറ കടമ്പകൾ കടക്കാൻ മകളെ സഹായിച്ചിട്ടുണ്ടാകുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെറുപ്പം മുതൽ വാർത്തകളെ വിമർശന മനസോടെ കേൾക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ശീലം ദീനക്ക് ഉണ്ടായിരുന്നു. വർത്തമാനകാല സംഭവങ്ങളെ ആഴത്തിൽ പഠിക്കുകയും വിശകലനം ചെയ്യുകയും ചെയ്തിരുന്നു. ഈ ശീലങ്ങളെല്ലാം സിവിൽ സർസിസ് പരീക്ഷകളിൽ അവൾക്ക് തുണയായിട്ടുണ്ടെന്നുള്ളത് സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു.

ജനറൽ കാറ്റഗറിയിൽ തന്നെയാണ് ദീന 63ാം റാങ്ക് നേടിയത്. ഇന്ത്യൻ അഡ്മനിസ്ട്രേഷൻ സർവിസിൽ തന്നെ ചേരാനാണ് ദീനയുടെ താൽപര്യമെന്നും അദ്ദേഹം കൂട്ട​ിച്ചേർത്തു. ദമ്മാം ഇൻറർനാഷനൽ സ്കൂളിലെ 35 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരാൾ സിവിൽ സർവിസ് പരീക്ഷയിൽ വിജയം നേടുന്നത്. സ്കൂൾ പരീക്ഷകളിൽ മികച്ച വിജയം നേടുന്ന ഗൾഫിലെ കുട്ടികൾ പൊതു മത്സര പരീക്ഷകളിൽ പരാജയപ്പെടുന്നു എന്ന ആക്ഷേപത്തിനുള്ള മറുപടി കൂടിയാണ് ദീന ദസ്​തഗീറിെൻറ ഈ മിനുന്ന വിജയം. സഹോദരൻ ഫഹീം ദസ്​തഗീർ എൻജിനീയറിങ്​ കഴിഞ്ഞ് ഉപരിപഠനത്തിന് വിദേശയാത്രക്കുള്ള ഒരുക്കത്തിലാണ്.

Tags:    
News Summary - pride of Dammam Indian School dheenah dastageer ranked 63rd in civil service exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT