നാ​ളെ മ​ഴ​ക്കു വേ​ണ്ടി​യു​ള്ള ന​മ​സ്​​കാ​രം; സ​ൽ​മാ​ൻ രാ​ജാ​വി​​ന്റെ ആ​ഹ്വാ​നം


റി​യാ​ദ്​: വ്യാ​ഴാ​ഴ്​​ച മ​ഴ​ക്കു വേ​ണ്ടി ന​മ​സ്​​ക​രി​ക്കാ​ൻ സ​ൽ​മാ​ൻ രാ​ജാ​വി​​ന്റെ ആ​ഹ്വാ​നം. രാ​ജ്യ​ത്തെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും മ​ഴ​ക്കു​വേ​ണ്ടി ന​മ​സ്​​കാ​രം നി​ർ​വ​ഹി​ക്ക​ണ​മെ​ന്ന്​ രാ​ജാ​വ്​ ആ​ഹ്വാ​നം ചെ​യ്​​തു.

എ​ല്ലാ​വ​രും പ​ശ്ചാ​ത്താ​പ​വും പാ​പ​മോ​ച​ന​വും തേ​ടി ദൈ​വ​ത്തി​ലേ​ക്ക്​ മ​ട​ങ്ങു​ക​യും ദാ​ന​ധ​ർ​മ​ങ്ങ​ളും ​ഐഛി​ക​മാ​യ പ്രാ​ർ​ഥ​ന​ക​ളും ദി​ക്​​റു​ക​ളും അ​ധി​ക​രി​പ്പി​ക്കു​ക​യും വേ​ണം. ദൈ​വം ന​മു​ക്ക് ആ​ശ്വാ​സം ന​ൽ​കു​ക​യും നാം ​പ്ര​തീ​ക്ഷി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​ക​യും ചെ​യ്തേ​ക്കാം. അ​തി​നാ​ൽ ക​ഴി​വു​ള്ള ഓ​രോ വ്യ​ക്തി​യും മ​ഴ​ക്കു വേ​ണ്ടി​യു​ള്ള ന​മ​സ്​​കാ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ശ്ര​മി​ക്ക​ണം.

പ്ര​വാ​ച​ക​ച​ര്യ​യു​ടെ ഭാ​ഗ​മാ​ണ്​ മ​ഴ​ക്കു വേ​ണ്ടി​യു​ള്ള ന​മ​സ്​​കാ​ര​മെ​ന്നും റോ​യ​ൽ കോ​ർ​ട്ട്​ പു​റ​പ്പെ​ടു​വി​ച്ച പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - Prayer for rain tomorrow; king Salmans call

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.