റിയാദ്: റിയാദ് എസ്.എം.സി കൂട്ടായ്മയുടെ 14-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വിപുലമായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ജീവകാരുണ്യ പദ്ധതിയുടെ കൂപ്പൺ വിതരണോദ്ഘാടനം ജോയിൻറ് ട്രഷറർ മുരുകൻ പിള്ള നിർവഹിച്ചു.
ചടങ്ങിൽ അജീഷ് രവി ആദ്യ കൂപൺ ഏറ്റുവാങ്ങി. പ്രസിഡൻറ് റഫീഖ് പട്ടാമ്പി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ജോണി തോമസ് സ്വാഗതവും ട്രഷറർ ബേബി തോമസ് നന്ദിയും പറഞ്ഞു.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കൺവീനർ സിജോയ് ചാക്കോ, രാഹുൽ തുടങ്ങിയവരും പരിപാടിയിൽ സജീവമായി പങ്കെടുത്തു. വാർഷികാഘോഷങ്ങളോടനുബന്ധിച്ച് കൂടുതൽ സേവന പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കാനാണ് കൂട്ടായ്മയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.