എ​സ്.​എം.​സി ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ക്രി​ക്ക​റ്റ്: കേ​ര​ള സ്ട്രൈ​ക്കേ​ഴ്സ് വാ​ധി​ക്ക് കി​രീ​ടം

റി​യാ​ദ്: ആ​വേ​ശ​ക​ര​മാ​യ പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ‘എ​സ്.​എം.​സി ചാ​മ്പ്യ​ൻ​സ് ട്രോ​ഫി 2026’ കി​രീ​ടം കേ​ര​ള സ്ട്രൈ​ക്കേ​ഴ്സ് വാ​ധി സ്വ​ന്ത​മാ​ക്കി.

എ​സ്.​എം.​സി ക്രി​ക്ക​റ്റ് ടീ​മി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ടൂ​ർ​ണ​മെൻറി​ൽ ഒ​ല​യ ക്രി​ക്ക​റ്റ് ക്ല​ബ്, കേ​ര​ള സ്ട്രൈ​ക്കേ​ഴ്സ് റി​യാ​ദ്, കേ​ര​ള സ്ട്രൈ​ക്കേ​ഴ്സ് വാ​ധി, എ​സ്.​എം.​സി ക്രി​ക്ക​റ്റ് ടീം ​എ​ന്നീ നാ​ല് ടീ​മു​ക​ളാ​ണ് മാ​റ്റു​ര​ച്ച​ത്.

ഫൈ​ന​ലി​ൽ കേ​ര​ള സ്ട്രൈ​ക്കേ​ഴ്സ് റി​യാ​ദി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കേ​ര​ള സ്ട്രൈ​ക്കേ​ഴ്സ് വാ​ധി ചാ​മ്പ്യ​ന്മാ​രാ​യ​ത്. കേ​ര​ള സ്ട്രൈ​ക്കേ​ഴ്സ് റി​യാ​ദ് റ​ണ്ണ​ർ അ​പ്പ് ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി.

ശു​മൈ​സി​യി​ലെ ബെ​ൽ പെ​പ്പ​ർ റ​സ്​​റ്റോ​റ​ൻ​റ്, അ​ൽ മാ​ത​റി​ലെ കേ​ര​ള റ​സ്​​റ്റോ​റ​ൻ​റ്​ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ടൂ​ർ​ണ​മെൻറ്​ സം​ഘ​ടി​പ്പി​ച്ച​ത്.

ര​ഞ്ജു, സ​ന്ദീ​പ്, ഷ​മി​ൽ, അ​നി​ൽ, ജി​ന്റോ, മു​ഹ​മ്മ​ദ് ഷാ, ​മു​ബാ​റ​ക്, സ്വാ​മി, സാ​ദി​ഖ്, ഷാ​ബു, അ​ൻ​സാ​ർ, ഷാ​ഹു​ൽ, സു​മേ​ഷ്, റി​യാ​സ്, സ​ജീ​ർ, ആ​സി​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ടൂ​ർ​ണ​മെൻറ്​ പൂ​ർ​ത്തി​യാ​ക്കി​യ​ത്. സ​മ്മാ​ന വി​ത​ര​ണ ച​ട​ങ്ങി​ൽ ടീം ​വി​ട്ടു​പോ​കു​ന്ന പ്ര​മു​ഖ ക​ളി​ക്കാ​രാ​യ മു​ബാ​റ​ക്, ഇ​സ്മാ​ഈ​ൽ എ​ന്നി​വ​ർ​ക്ക് എ​സ്.​എം.​സി ക്രി​ക്ക​റ്റ് ടീം ​യാ​ത്ര​യ​യ​പ്പ് ന​ൽ​കി. 

Tags:    
News Summary - SMC Champions Trophy Cricket: Kerala Strikers Wadi clinches the title.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.