ജി​ദ്ദ​യി​ൽ ബി.​ആ​ർ.​സി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറി​ന് തു​ട​ക്കം

ജി​ദ്ദ: ബി.​ആ​ർ.​സി ജി​ദ്ദ സം​ഘ​ടി​പ്പി​ക്കു​ന്ന പ്രി​ൻ​റ്​ ആ​ൻ​ഡ് ക്രാ​ഫ്റ്റ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറി​ന് അ​ൽ വു​റൂ​ദ് ഫ്ല​ഡ്‌​ലി​റ്റ് ട​ർ​ഫി​ൽ വ​ർ​ണാ​ഭ​മാ​യ തു​ട​ക്ക​മാ​യി. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഡോ. ​സി.​കെ മു​ഹ​മ്മ​ദ് ഫൈ​സ​ൽ (കെ.​എ.​യു ജി​ദ്ദ), ഫ​റാ​ഗ് ബ​റാ​മി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. ആ​ദ്യ മ​ത്സ​ര​ത്തി​ൽ സ​ലാ​ഹ് ന​യി​ച്ച തെ​ക്കേ​പ്പു​റം കി​ങ്‌​സി​നെ 48 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ഹു​സ്‌​നി മു​ബാ​റ​ക് ന​യി​ച്ച കേ​ര​ള ഡ​യ​നാ​മോ​സ് വി​ജ​യം കു​റി​ച്ചു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഡ​യ​നാ​മോ​സ് 23 പ​ന്തി​ൽ നി​ന്ന് 63 റ​ൺ​സ് നേ​ടി​യ ലാ​സിം യു​സു​ഫി​െൻറ വെ​ടി​ക്കെ​ട്ട് പ്ര​ക​ട​ന​ത്തി​െൻറ ക​രു​ത്തി​ൽ 10 ഓ​വ​റി​ൽ 137 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി. ടീ​മി​നാ​യി സ​യ്യ​ദ് നാ​ഫി (34 റ​ൺ​സ്), യാ​സി​ദ് (19 റ​ൺ​സ്) എ​ന്നി​വ​ർ ബാ​റ്റി​ങ്ങി​ലും, മൂ​ന്ന്​ വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​യ റി​സ്‌​വാ​ൻ ഇ​ഞ്ചു ബൗ​ളി​ങ്ങി​ലും തി​ള​ങ്ങി.

മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ തെ​ക്കേ​പ്പു​റം കി​ങ്‌​സ് 89 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.

കി​ങ്‌​സി​നാ​യി ഇ​ജാ​സ് (27), ലു​ക്മാ​ൻ (13), മു​ഹാ​ജി​ർ (17) എ​ന്നി​വ​ർ പൊ​രു​തി​യെ​ങ്കി​ലും ല​ക്ഷ്യം കാ​ണാ​നാ​യി​ല്ല. ലാ​സിം യു​സു​ഫാ​ണ് മാ​ൻ ഓ​ഫ് ദി ​മാ​ച്ച്. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഫു​ആ​ദ് ന​യി​ച്ച കാ​ലി​ക്ക​റ്റ് സ്ട്രൈ​ക്കേ​ഴ്സി​നെ 66 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ഷം​നാ​റി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ല​ബാ​ർ റോ​യ​ൽ​സ് ക​രു​ത്തു​കാ​ട്ടി. ആ​ദ്യം ബാ​റ്റ് ചെ​യ്ത റോ​യ​ൽ​സ് അ​ബ്​​ദു​ൽ സ​യീ​ദി​ന്റെ മി​ക​ച്ച ബാ​റ്റി​ങ് മി​ക​വി​ൽ (49 റ​ൺ​സ്) 10 ഓ​വ​റി​ൽ 140 റ​ൺ​സ് നേ​ടി. ഷം​നാ​ർ (24), മു​ഹ​മ്മ​ദ് റി​യാ​സ് (34), വ​സീം (17) എ​ന്നി​വ​രും ബാ​റ്റി​ങ്ങി​ൽ മി​ക​ച്ച സം​ഭാ​വ​ന ന​ൽ​കി. എ​ന്നാ​ൽ, മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ കാ​ലി​ക്ക​റ്റ് സ്ട്രൈ​ക്കേ​ഴ്സി​ന് ഒ​മ്പ​ത്​ വി​ക്ക​റ്റ് ന​ഷ്​​ട​ത്തി​ൽ 74 റ​ൺ​സ് എ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. സ്‌​ട്രൈ​ക്കേ​ഴ്‌​സ് നി​ര​യി​ൽ മി​ഖ​ദാ​ദ് നാ​ല്​ വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി. ക​ഫീ​ൽ (19), മു​സ്ത​ഫ (13) എ​ന്നി​വ​രും ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചു. 24 റ​ൺ​സും മൂ​ന്ന്​ വി​ക്ക​റ്റും നേ​ടി​യ മ​ല​ബാ​ർ റോ​യ​ൽ​സ് ക്യാ​പ്റ്റ​ൻ ഷം​നാ​റാ​ണ് ക​ളി​യി​ലെ കേ​മ​ൻ.

വി​ജ​യി​ക​ൾ​ക്കു​ള്ള മാ​ൻ ഓ​ഫ് ദി ​മാ​ച്ച് ട്രോ​ഫി​ക​ൾ ഹി​ഫ്‌​സു​റ​ഹ്​​മാ​ൻ, ഫ​റാ​ഗ് ബ​റാ​മി എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു. കാ​ണി​ക​ൾ​ക്കാ​യു​ള്ള ല​ക്കി ഡ്രോ ​സ​മ്മാ​ന​ങ്ങ​ൾ ഒ. ​സാ​ലി​ഹ്, പി.​എ​ൻ.​എം ഇം​തി​യ​സ് എ​ന്നി​വ​ർ ന​ൽ​കി. മു​ഹാ​ജി​ർ, കെ.​വി. സ​ഞ്ജു, റി​യാ​സ്, ഷം​നാ​ർ എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. ഫ​ഹീം ബ​ഷീ​ർ, അ​ബ്​​ദു​റ​ഹ്​​മാ​ൻ, ഫി​റോ​സ്, വാ​ജി​ദ്, ഹാ​നി​ഷ്, സു​ഹൈ​ൽ, സ​മ​ദ്, അ​ലി, മു​സ്ത​ഫ, ലാ​ഹാ​ൽ, ഖ​ലീ​ൽ, ആ​സിം, ഫി​റോ​സ് (അ​നി) എ​ന്നി​വ​ർ ടൂ​ർ​ണ​മെൻറി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - BRC Cricket Tournament kicks off in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.