ജിദ്ദയിൽ പ്രവാസി വെൽഫെയർ വനിത കൺവെൻഷനിൽ സുഹ്റ ബഷീർ സംസാരിക്കുന്നു
ജിദ്ദ: വെൽഫെയർ പാർട്ടി സൗദി ഘടകമായ പ്രവാസി വെൽഫെയർ വനിത കൺവെൻഷൻ സംഘടിപ്പിച്ചു. പുതിയ ലോഗോ പ്രകാശനവും വിവിധ മത്സരങ്ങളും നടന്നു. ശറഫിയ ഐ.ബി.ഐയിൽ നടന്ന പരിപാടി പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് വൈസ് പ്രസിഡന്റ് ഉമർ ഫാറൂഖ് ഉദ്ഘാടനം ചെയ്തു.
മതനിരപേക്ഷ രാഷ്ട്രസങ്കൽപത്തെ മതാധിഷ്ഠിത രാഷ്ട്രസങ്കൽപംകൊണ്ട് പകരം വെക്കാനായി വളരെ സൂക്ഷ്മമായി ആസൂത്രണം ചെയ്ത ഒരു പദ്ധതി നിർവഹിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതാണ് ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു.
നേരിന്റെയും നന്മയുടെയും ബദൽ രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന വെൽഫെയർ പാർട്ടിയിൽ അണിചേർന്നുകൊണ്ട് സാമൂഹ്യ നീതിയുടെ പുതിയൊരു ഇന്ത്യയെ കെട്ടിപ്പടുക്കാൻ മൂന്നോട്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി എം.പി. അഷ്റഫ് ലോഗോ പ്രകാശനം ചെയ്ത് സംസാരിച്ചു. വനിത വിഭാഗം പ്രസിഡന്റ് സുഹറ ബഷീർ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടിവ് അംഗങ്ങളായ നജാത്ത് സക്കീർ, ശഹർബാൻ നൗഷാദ് എന്നിവർ ആശംസകൾ നേർന്നു. മത്സര പരിപാടികളിൽ നിരവധി വനിതകൾ പങ്കാളികളായി.
ഭക്ഷണം, വസ്ത്രം, വീട്ടുപകരണങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന വ്യത്യസ്ത സ്റ്റാളുകളും പരിപാടിയെ ആകർഷകമാക്കി. പ്രവാസി വെൽഫെയർ സെൻട്രൽ കമ്മിറ്റി അംഗം തസ്ലീമ അഷ്റഫ് സ്വാഗതവും അസീസിയ യൂനിറ്റ് പ്രസിഡന്റ് ശബ്ന വല്ലൂരാൻ നന്ദിയും പറഞ്ഞു.
നിഹാല നാസർ, മുംതാസ് മഹമൂദ്, ഫാത്തിമ അബൂബക്കർ, ആമിന, ഫാത്തിമ ഫാറൂഖ്, റനീഷ അഷ്കർ, മുഹ്സിന നജ്മുദ്ദീൻ, ഷഹനാസ് ഗഫൂർ, സുലൈഖ അഷ്റഫ്, ടി.കെ ഫിദ, സലീഖത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.